394
എത്ര സ്തുതിച്ചുവെന്നാലും
എത്ര നന്ദി ചൊല്ലിയാലും
കര്‍ത്താവു ചെയ്ത നന്മയ്ക്കു
പ്രത്യുപകാരമാകുമോ?
മൃത്യുവിന്‍ ഹസ്തത്തില്‍ നിന്നും
ശത്രുവിന്‍ അസ്ത്രത്തില്‍ നിന്നും
ഭൃത്യനാമെന്‍റെ പ്രാണനെ
കാത്ത തന്‍ ദയയത്ഭുതം
കഷ്ടനഷ്ടങ്ങള്‍ വന്നാലും
ദുഷ്ടലോകം പകച്ചാലും
കര്‍ത്താവില്‍ ഞാന്‍ സന്തോഷിക്കും
കഷ്ടങ്ങളില്‍ പ്രശംസിക്കും
ചിത്തം കലങ്ങുമന്നേരം
കര്‍ത്തനെയുള്ളില്‍ ധ്യാനിച്ചു
ദു:ഖം മറന്നു പാടും ഞാന്‍
ഉച്ചത്തില്‍ സ്തോത്ര ഗീതങ്ങള്‍
തീരാ വിഷാദങ്ങള്‍ തീര്‍ന്നു
തോരാത്ത കണ്ണുനീര്‍ തോര്‍ന്നു
കര്‍ത്താവിന്‍ പാദം ചേര്‍ന്നു ഞാന്‍
നിത്യയുഗങ്ങള്‍ വാണിടും
394
Ethra stuthichuvennaalum
Ethra nandi cholliyaalum
Karthaavu cheytha nanmackku
Prathyupakaaramaakumo?
Mruthyuvin hasthathil ninnum
Shathruvin asthrathil ninnum
Bhruthyanaamente praanane
Kaatha than dayayenthatbhutham
Kastanastangal vanaalum
Dustaloka pakachaalum
Karthaavil njaan santhoshikkum
Kastangalil prashamsikkum
Chitham kalangumanneram
Karthaneyullil dyaanichu
Dukham marannu paadum njaan
Uchathil stothra geethangal
Theeraa vishaadangal thernnu
Thoraatha kannuneer thornnu
Karthaavin paadam chernnu njaan
Nithyayugangal vaanidum