Anugamikkum njaaneshuvine anudinam
അനുഗമിക്കും ഞാനേശുവിനെ അനുദിനം

Lyrics by G.P
396
രീതി: ദൈവസന്നിധൗ അനുഗമിക്കും ഞാനേശുവിനെ അനുദിനം കുരിശെടുത്തു അവഗണിക്കും ഞാന്‍ ലോകസ്നേഹത്തെ അവന്‍ തന്ന ബലം ധരിച്ച് സ്നേഹക്കൊടിക്കീഴില്‍ ഞാനിരുന്നു സ്നേഹനാഥനെ സ്തുതിക്കും (2) മമ പ്രിയരെന്നോടെതിര്‍ത്തിടിലും മനംനൊന്തു കലങ്ങീടിലും മനസുഖം തരും തന്‍ തിരുമൊഴികള്‍ മതിയെനിക്കാശ്വസിപ്പാന്‍ പല പരിശോധനകള്‍ സഹിച്ച് പഴിദുഷിനിന്ദ വഹിച്ച് അരുമരക്ഷകനെ അനുഗമിച്ചെന്‍ അവസരം ചെലവഴിക്കും വരുമൊരുനാളിലെന്നാത്മപ്രിയ- ന്നരികിലണഞ്ഞിടും ഞാന്‍ പുതുവുടലണിഞ്ഞു കുതുഹലമായ് പുതുപുരിയില്‍ വസിക്കൂ
396
Reethi : ‘Daivasannidhau’ Anugamikkum njaaneshuvine Anudinam kurisheduthu Avaganikkum njaan loka snehathe Avan thanna balam dariche Snehakkodikkeezhil njaanirunnu Sneha naadane stuthikkum (2) Mama priyarennodethirthidilum Manam nonthu kalangeedilum Manasukham tharum than thirumozhikal Mathi enikkaaswasippaan Pala parishodanakal sahiche Pazhi dushi ninda vahiche Aruma rakshakane anugamichen Avasaram chelavazhikkum Varumorunaalilennaatma priya Nnarikilanjidum njaan Puthuvudalaninju kuthuhalamaay Puthu puriyil vasikku