399
രീതി: എന്‍റെ സങ്കേതവും ബലവും
എന്നെ വീണ്ടെടുത്ത നാഥനായ്
വീണ്ടും വന്നിടുമെന്‍ നാഥനായ്
നന്ദിയോടുലകില്‍
പാടും ഞാനെന്നെന്നും
നല്ല നാഥനായ് കീര്‍ത്തനങ്ങള്‍
പാപിയായിരുന്ന എന്‍ പേര്‍ക്കായ്
പാടുകള്‍ ഏറ്റയെന്‍ നാഥനെ
പാടിസ്തുതിക്കും ഞാന്‍
പാരിതില്‍ പാര്‍ക്കും നാള്‍
പാവനന്‍ ആകുമെന്നേശുവെ
ഇത്ര നല്‍രക്ഷകന്‍ മിത്രമായ്
തീര്‍ന്നതാണെന്‍റെ സൗഭാഗ്യമേ
പാത്രനാക്കിയെന്നെ
സ്തോത്രം ചെയ്തിടുവാന്‍
മാത്രതോറുമായെന്‍ നാഥനു
നിത്യനാം കര്‍ത്തനെ നോക്കി ഞാന്‍
നിത്യവും യാത്ര ചെയ്തിടുന്നു
നിത്യരാജ്യമതില്‍ എത്തി
വാഴുവാനായ്
വാഞ്ചയോടെ ഞാനോടിടുന്നു
ഉത്തമനാകുമെന്നേശുവില്‍
ചാരി ഞാന്‍ പോയിടുമിദ്ധരെ
പുത്തനാം ശാലേമില്‍
എത്തി ഞാന്‍ മുത്തുമേ
അല്ലലെല്ലാമന്നു തീരുമെ
399