Ente naadan jeevan
എന്‍റെ നാഥന്‍ ജീവന്‍

Lyrics by P.J.A
400
രീതി: എന്‍റെ ദൈവം സ്വര്‍ഗ്ഗസിംഹാ എന്‍റെ നാഥന്‍ ജീവന്‍ തന്നോരു രക്ഷകന്‍ എന്നും സഖി എനിക്കാശ്വാസമേ പാരില്‍ പരദേശിയാമെനിക്കെന്നുമാ പാവന നാഥന്‍റെ കാവല്‍ മതി പാതയില്‍ പാദദമിടറാതെ നാഥന്‍റെ പാദം പതിഞ്ഞിടം പിന്‍ചെല്ലും ഞാന്‍ കാവലിനായ് ദൂതസംഘത്തെ നല്‍കിയെന്‍ കാന്തനനുദിനം കാക്കുന്നതാല്‍ കൂരിരുള്‍ താഴ്വരയിലേകനായാലും കൂട്ടിന് യേശു ഉണ്ടായാല്‍ മതി ഉറ്റവര്‍ കൂടെയില്ലെങ്കിലും മുറ്റുമെന്‍ ഉറ്റസഖിയായി യേശു മതി ഉള്ളം കലങ്ങിടും വേളയിലും യേശു ഉള്ളതാല്‍ ചഞ്ചലമില്ലെനിക്ക് രാത്രിയിലും ദീര്‍ഘയാത്രയിലും എന്നും ധാത്രിയേപോലെനിക്കേശു മതി മാത്രനേരം ഉറങ്ങാതെന്നെ കാക്കുന്ന മിത്രമാണെന്‍ ദൈവം എത്ര മോദം
400
‘Ente daivam swarggasimhaa’ Ente naadan jeevan Thannoru rakshakan Ennum sakhi enikkaashwaasame Paaril paradeshiyaamenikkennumaa Paavana naadante kaaval mathi Paathayil paadamidaraathe naadante Paadam pathinjidam pinchellum njaan Kaavalinaay dootha samkhathe nalkiyen Kaanthana anudinam kaakkunnathaal Koorirul thaazhvarayilekanaayaalum Koottine yeshu undaayaal mathi Uttavar koodeyillenkilum muttumen Utta sakhiyaayi yeshu mathi Ullam kalangidum velayilum yeshu Ullathaal chanchalamillenikke Raathriyilum deerkhyaathrayilum ennum Dhaathriyepolenikkeshu mathi Maathraneram urangaathenne kaakkunna Mithramaanen daivam ethra modam