Krooshumeduthini njaanen
ക്രൂശുമെടുത്തിനി ഞാനെന്‍

Lyrics by M E C
403
‘Jesus I my cross have taken” ക്രൂശുമെടുത്തിനി ഞാനെന്‍ യേശുവെ പിന്‍ചെല്‍കയാം പാരില്‍ പരദേശിയായ് ഞാന്‍ മോക്ഷവീട്ടില്‍ പോകയാം ജീവനെന്‍പേര്‍ക്കായ് വെടിഞ്ഞ നാഥനെ ഞാന്‍ പിഞ്ചെല്ലും എല്ലാരും കൈവിട്ടാലും കൃപയാല്‍ ഞാന്‍ പിന്‍ചെല്ലും മാനം ധനം ലോകജ്ഞാനം സ്ഥാനം സുഖമിതെല്ലാം ലാഭമല്ലെനിക്കിനി വന്‍ ചേതമെന്നറിഞ്ഞു ഞാന്‍- ദുഷ്ടരെന്നെപ്പകച്ചാലും കഷ്ടമെന്തു വന്നാലും നഷ്ടമെത്ര നേരിട്ടാലും ഇഷ്ടമായ് ഞാന്‍ പിഞ്ചെല്ലും- ക്ലേശം വരും നേരമെല്ലാം ക്രൂശിലെന്‍ പ്രശംസയാം യേശു കൂടെയുണ്ടെന്നാകില്‍ തുമ്പമെല്ലാം ഇമ്പമാം- നിത്യരക്ഷ ദാനം ചെയ്ത ദിവ്യ സ്നേഹമോര്‍ക്കുകില്‍ ഏതു കഷ്ടത്തേയും താണ്ടി അന്ത്യത്തോളം പോയിടാം- ദൈവത്തിന്‍ പരിശുദ്ധാത്മാ- വെന്നില്‍ വാസം ചെയ്കയാല്‍ ക്ലേശമെന്തിനവനെന്നെ ഭദ്രമായി കാത്തിടും
403
“Jesus I my cross have taken” Krooshumeduthini njaanen- yeshuve pinchelkayaam Paaril paradeshiyaay njaan- mokshaveettil pokayaam Jeevanenperkkaay vedinja naadhane njaan pinchellum Ellaarum kaivittaalum krupayaal njaan pinchellum Maanam dhanam lokajnjaanam sthaanam sukhamithellaam Laabhamallenikkini van- chethamenn arinju njaan Dushtar enne ppakachaalum kashtamenthu vannaalum Nashtamethra nerittaalum ishtamaay njaan pinchellum Klesham varum neramellaam krooshilen prashamsayaam Yeshu koodeyundennaakil thumbamellaam imbamaam Nithya raksha daanam cheytha divya snehamorkkukil Ethu kashtatheyum thaandi anthyatholam poyidaam Daivathin parishudhaathma vennil vaasam cheykayaal Kleshamenthin avanenne bhadramaayi kkaathidum