404
എന്‍റെ പേര്‍ക്കു ജീവനെ വെടിഞ്ഞ
യേശുവേ-ഞാന്‍
നിന്‍റെ പേര്‍ക്കു ജീവിതം നയിക്കുമെന്നുമേ
നീയെന്‍റെ സ്വന്തമേ!
ഹാ എന്തു മോദമേ!
ഇന്നലേയുമിന്നുമെന്നും
നീയനന്യനാം-ഞാന്‍
നിന്നിലാശ്രയിക്കമൂലമെത്ര ധന്യനാം!
എന്നോടു കൂടെ നീ
നിന്നോടു കൂടെ ഞാന്‍
നാശലോകവാസമോ
പ്രയാസഹേതുകം-നിന്‍
ദാസനായിരിപ്പതോ സന്തോഷദായകം
നീയെന്തരുളിടും ഞാനതു ചെയ്തിടും
നിത്യജീവവാക്കുകള്‍ മൊഴിഞ്ഞു
നീ പരാ-ഹാ!
നിന്നെവിട്ടെനിക്കു പോകുവാന്‍ കഴിഞ്ഞിടാ
നിന്‍പാദ സേവയില്‍
എന്‍ നാള്‍ കഴിച്ചിടും
404
Ente perkku jeevane vedinja
Yeshuve -njaan
Ninte perkku jeevitham nayikkumennume
Neeyente swanthame
Haa enthu modame!
Innaleyuminnum ennum
Neeyananyanaam njaan
Ninnil aashrayikka moolamathre dhanyanaam!
Ennodu koode nee
Ninnodu koode njaan
Naasha lokavaasamo
Prayaasa hethukam nin
Daasan aayirippatho santhosha daayakam
Neeyentharulidum njaanathu cheythidum
Nithyajeeva vaakkukal mozhinju
Nee paraa- haa
Ninne vittenikku pokuvaan kazhinjidaa
Nin paadasevayil
En naal kazhichidum