405
‘Am I a soldier of the Cross’
എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍
ചേര്‍ന്നേന്‍ തന്‍ സൈന്യത്തില്‍
തന്‍ ദിവ്യ വിളി കേട്ടു ഞാന്‍
ദൈവാത്മശക്തിയില്‍
നല്ലപോര്‍ പൊരുതും ഞാന്‍
എന്‍ക്രിസ്തന്‍ നാമത്തില്‍
വാടാക്കിരീടം പ്രാപിപ്പാന്‍
തന്‍നിത്യ രാജ്യത്തില്‍
തന്‍ക്രൂശു ചുമന്നിടുവാന്‍
ഇല്ലൊരു ലജ്ജയും
എന്‍പേര്‍ക്കു കഷ്ടപ്പെട്ടു താന്‍
എന്നെന്നും ഓര്‍ത്തിടും
പിശാചിനോടു ലോകവും
ചേര്‍ന്നിടും വഞ്ചിപ്പാന്‍
വേണ്ടാ നിന്‍ ചപ്പും കുപ്പയും
എന്നുരച്ചിടും ഞാന്‍
ഒര്‍ മുള്‍ക്കിരീടം അല്ലയോ
എന്‍നാഥന്‍ ലക്ഷണം
തന്‍ യോദ്ധാവാഗ്രഹിക്കുമോ
ഈ ലോകാഡംബരം
ഞാന്‍ കണ്ടു വല്യ സൈന്യമാം
വിശ്വാസ വീരരെ
പിഞ്ചെല്ലും ഞാനും നിശ്ചയം
ഈ ദൈവധീരരെ
കുഞ്ഞാട്ടിന്‍ തിരുരക്തത്താല്‍
എനിക്കും ജയിക്കാം
തന്‍ സര്‍വ്വായുധ വര്‍ഗ്ഗത്താല്‍
എല്ലാം സമാപിക്കാം
വല്ലൊരു മുറിവേല്‍ക്കുകില്‍
നശിക്കയില്ല ഞാന്‍
തന്‍ ശത്രുവിന്‍റെ കൈകളില്‍
ഏല്‍പ്പിക്കയില്ല താന്‍
എന്‍ ജീവനെയും വയ്ക്കുവാന്‍
എന്‍ നാഥന്‍ കല്‍പ്പിക്കില്‍
സന്തോഷത്തോടൊരുങ്ങും ഞാന്‍
തന്‍ക്രൂശിന്‍ ശക്തിയാല്‍
വിശ്വാസത്തിന്‍റെ നായകാ!
ഈ നിന്‍റെ യോദ്ധാവെ
വിശ്വസ്തനായി കാക്കുകെ
നല്‍ അന്ത്യത്തോളമേ
405
‘Am I a soldier of the Cross’
En kristhan yoddhaavaakuvaan
Chernnen than sainyathil
Than divya vili kettu njaan
Daivaathmashakthiyil
Nalla por poruthum njaan
En kristhan naamathil
Vaadaakkireedam praapippaan
Than nithya raajyathil
Than krooshu chumanniduvaan
Illoru lajjayum
En perkku kashtappettu thaan
Ennennum orthidum
Pishaachinodu lokavum
Chernnidum vanchippaan
Venda nin chappum kuppayum
Ennurachidum njaan
Or mulkkireedam allayo
En naadhaan lakshanam
Than yoddaav-aagrahikkumo
Ee lokaadambaram
Njaan kandu valya sainyamaam
Vishwaasa veerare
Pinchellum njaanum nischayam
Ee daivadheerare
Kunjaattin thirurakthathaal
Enikkum jaikkaam
Than sarvvaayudha varggathaal
Ellaam samaapikkaam
Valloru murivelkkukil
Nashikkayilla njaan
Than shathruvinte kaikalil
Elppikkayilla thaan
En jeevaneyum veckkuvaan
En naadhan kalppikkil
Santhoshathodorungum njaan
Than krooshin shakthiyaal
Vishwaasathinte naayakaa!
Ee ninte yoddhaave
Vishwasthanaayi kaakkuke
Nal anthyatholame