407
അന്‍പു നിറഞ്ഞ പൊന്നേശുവേ!
നിന്‍പദ സേവയെന്നാശയേ
ഉന്നതത്തില്‍ നിന്നിറങ്ങി
മന്നിതില്‍ വന്ന നാഥാ! ഞാന്‍
നിന്നടിമ നിന്‍മഹിമ
ഒന്നുമാത്രമെനിക്കാശയാം
ജീവനറ്റ പാപിയെന്നില്‍
ജീവന്‍ പകര്‍ന്ന യേശുവേ
നിന്നിലേറെ മന്നില്‍ വേറെ
സ്നേഹിക്കുന്നില്ല ഞാനാരെയും
അര്‍ദ്ധപ്രാണനായ് കിടന്നൊ
രെന്നെ നീ രക്ഷചെയ്തതാല്‍
എന്നിലുള്ള നന്ദിയുള്ളം
താങ്ങുവതെങ്ങനെയെന്‍ പ്രിയാ!
ഇന്നു പാരില്‍ കണ്ണുനീരില്‍
നിന്‍ വചനം വിതയ്ക്കും ഞാന്‍
അന്നു നേരില്‍ നിന്നരികില്‍
വന്നു കതിരുകള്‍ കാണും
എന്മനസ്സില്‍ വന്നുവാഴും
നന്മഹത്വ പ്രത്യാശയേ
നീ വളര്‍ന്നും ഞാന്‍ കുറഞ്ഞും
നിന്നില്‍മറഞ്ഞു ഞാന്‍ മായണം
407
Anpu niranja ponneshuve!
Nin pada sevayennaashaye
Unnathathil ninnirangi-
mannithil vanna naadhaa! njaan
Ninnadima ninmahima-
onnumaathramenikk aashayaam
Jeevanatta paapiyennil
Jeevan pakarnna yeshuve
Ninnilere mannil vere
Snehikkunnilla njaanareyum
Ardhapraananaay kidanno
renne nee raksha cheythathaal
Ennilulla nandiyullam
Thaanguvath enganeyen priyaa!
Innu paaril kannuneeril
Nin vachanam vithackkum njaan
Annu neril ninnarikil
Vannu kathirukal kaanum njaan
Enmanassil vannuvaazhum
Nanmahathwa prathyaashaye
Nee valarnnum njaan kuranjum
Ninnil maranjum njaan maayanam