408
എല്ലാം അങ്ങേ മഹത്ത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ്
തീര്‍ന്നിടേണമേ പ്രിയനേ
തിരുനാമമുയര്‍ന്നിടട്ടെ
എല്ലാം അങ്ങേ മഹത്ത്വത്തിനായ്
സ്നേഹത്തിലൂടെയെല്ലാം കാണുവാന്‍
സ്നേഹത്തില്‍ തന്നെയെല്ലാം ചെയ്യുവാന്‍
എന്നില്‍ നിന്‍സ്വഭാവം
പകരണമേ ദിവ്യ
തേജസ്സാലെന്നെ നിറയ്ക്കണമേ
ആത്മാവിന്‍ ശക്തിയോടെ
ജീവിപ്പാന്‍ ആത്മ
നല്‍വരങ്ങള്‍ നിത്യവും പ്രകാശിപ്പാന്‍
ആത്മദായകാ! നിരന്തരമായെന്നി-
ലാത്മദാനങ്ങള്‍ പകരണമേ
നിന്‍റെ പേരില്‍ ഞങ്ങള്‍
ചെയ്യും വേലകള്‍
തിരുനാമവും ധരിച്ചു ചെയ്യും ക്രിയകള്‍
ഭൂവില്‍ ഞങ്ങള്‍ക്കല്ല വാനവനേ
അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ
വക്രത നിറഞ്ഞ പാപലോകത്തില്‍
നീ വിളിച്ചു വേര്‍തിരിച്ച നിന്‍ ജനം
നിന്‍റെ പൊന്നു നാമമഹത്ത്വത്തിനായ്
ദിനം ശോഭിപ്പാന്‍ കൃപ നല്‍കേണമേ
408
Ellaam ange mahathwathinnaay
Ellaam ange pukazhchackkumaay
Theernnidename priyane
Thiru naamamuyarnnidatte
Ellaam ange mahathwathinnaay
Snehathiloodeellaam kaanuvaan
Snehathil thanneellaam cheyyuvaan
Ennil nin swabhaavam
Pakarename divya
Thejassaalenne nirackkaname
Aathmaavin shakthiyode
Jeevippaan aathma
Nalvarangal nithyavum prakaashippaan
Aathmadaayaka! nirantharamaayennil-
Aathma daanangal pakaraname
Ninte peril njangal
Cheyyum velakal
Thirunaamam dharichu cheyyum kriyakal
Bhoovil njangalkkalla vaanavane
Ange vaazhvinnaay maathram theeraname
Vakratha niranja paapalokathil
Nee vilichu verthiricha nin janam
Ninte ponnunaama mahathwathinnaay
Dinam shobhippaan krupa nalkaname