Adavi tharukkalinn idayil
അടവി തരുക്കളിന്നിടയില്‍

Lyrics by
409
അടവി തരുക്കളിന്നിടയില്‍ ഒരു നാരകം എന്നപോലെ വിശുദ്ധരില്‍ നടുവില്‍ കാണുന്നേ അതിശ്രേഷ്ഠനാമേശുവിനെ വാഴ്ത്തുമേ ഞാന്‍ എന്‍റെ പ്രിയനെ ജീവകാലമെല്ലാം ഈ മരുയാത്രയില്‍ നന്ദിയോടെ ഞാന്‍ പാടിടുമേ പനിനീര്‍ പുഷ്പം ശാരോനിലവന്‍ താമരയുമേ താഴ്വരയില്‍ വിശുദ്ധരില്‍ അതിവിശുദ്ധനവന്‍ മാസൗന്ദര്യ സമ്പൂര്‍ണ്ണനെ പകര്‍ന്ന തൈലംപോല്‍ നിന്‍നാമം പാരില്‍ സൗരഭ്യം വീശുന്നതാല്‍ പഴി ദുഷി നിന്ദ ഞെരുക്കങ്ങളില്‍ എന്നെ സുഗന്ധമായ് മാറ്റിടണേ മന:ക്ലേശതരംഗങ്ങളാല്‍ ദു:ഖസാഗരത്തില്‍ മുങ്ങുമ്പോള്‍ തിരുക്കരം നീട്ടി എടുത്തണച്ച് ഭയപ്പെടേണ്ട എന്നുരച്ചവനേ തിരുഹിതമിഹെ തികച്ചിടുവാന്‍ ഇതാ ഞാനിപ്പോള്‍ വന്നിടുന്നേ എന്‍റെ വേലയെ തികച്ചുംകൊണ്ടു നിന്‍റെ മുമ്പില്‍ ഞാന്‍ നിന്നിടുവാന്‍
409
Adavi tharukkalinn idayil Oru naarakam enna pole Vishudharin naduvilkkaanunne Athishreshtanaam eshuvine Vaazhthume njaan ente priyane Jeevakaalamellaam Ee maruyaathrayil nandiyode Njaan paadidume Pani-neer pushpam shaaronilavan Thaamarayume thaazhvarayil Vishudharil athivishudhanavan Maa saundarya sampoornnane Pakarnna thailampol ninnaamam Paaril saurabhyam veeshunnathaal Pazhi dushi ninda njerukkangalil Enne sugandhamaay maattidane Manaklesha tharangangalaal Dukhasaagarathil mungumbol Thirukkaram neetti yeduthanache Bhayappedendaa ennurachavane Thiruhithamihe thikachiduvaan Ithaa njaanippol vannidunne Ente velaye thikachumkondu Ninte mumbil njaan ninniduvaan