En aathmaave snehikkunnen
എന്‍ ആത്മാവ് സ്നേഹിക്കുന്നെന്‍

Lyrics by V.N
412
‘My Jesus I love Thee’ എന്‍ ആത്മാവ് സ്നേഹിക്കു- ന്നെന്‍ യേശുവേ മറ്റെല്ലാം പൊയ്പോയാലും നീ മാത്രമേ എന്‍ഉള്ളത്തിന്‍ ഇമ്പം ഇന്നും എന്നുമേ ഞാന്‍ സ്നേഹിച്ചെന്നാകില്‍..... ഇപ്പോള്‍ യേശുവേ നിന്നോടുള്ളീ സ്നേഹം ഒരാശ്ചര്യമോ മുന്‍ സ്നേഹിച്ചതേശുവേ നീയല്ലയോ? എന്‍പേര്‍ക്കു സ്വരക്തം ചൊരിഞ്ഞവനേ ഞാന്‍ സ്നേഹിച്ചെന്നാകില്‍.... ഇപ്പോള്‍ യേശുവേ നിന്‍ നെറ്റി മുള്‍മുടിക്കും കൈ അണിക്കും വിരോധിച്ചിട്ടില്ല നീ ഈ എനിക്കും സമ്പാദിപ്പാന്‍ സൗജന്യമാം രക്ഷയെ ഞാന്‍ സ്നേഹിച്ചെന്നാകില്‍..... ഇപ്പോള്‍ യേശുവേ ഇപ്പോള്‍ നീ പിതാവിന്‍റെ മഹത്ത്വത്തില്‍ പ്രവേശിച്ചു വേഗമോ മേഘങ്ങളില്‍ ഇറങ്ങീട്ടു നിന്നോടു ചേര്‍ക്കും എന്നെ ഞാന്‍ സ്നേഹിച്ചെന്നാകില്‍.... ഇപ്പോള്‍ യേശുവേ നീ നല്‍കുന്നാശ്വാസവും സര്‍വ്വവും ഞാന്‍ നിന്‍ നാമമഹത്ത്വത്തിന്നായ് കഴിപ്പാന്‍ സ്നേഹാഗ്നിയാല്‍ എന്നെ നിറയ്ക്കണമേ ഞാന്‍ സ്നേഹിച്ചെന്നാകില്‍..... ഇപ്പോള്‍ യേശുവേ ഞാന്‍ സ്നേഹിക്കും നിന്നെ ഞാന്‍ ജീവിക്കും നാള്‍ വേര്‍പെടുത്താമോ നമ്മെ മൃത്യുവിന്‍ വാള്‍ നിന്‍ജയം അതെവിടെ മരണമേ? ഞാന്‍ സ്നേഹിച്ചെന്നാകില്‍.... ഇപ്പോള്‍ യേശുവേ നിന്‍ ദാനമാം സ്വര്‍ഗ്ഗ മഹത്ത്വത്തിലും നിന്‍മുഖം ഞാന്‍ നോക്കിക്കണ്ടുല്ലസിക്കും നീ ജീവകിരീടം നല്‍കും സമയേ ഞാന്‍ സ്നേഹിച്ചെന്നാകില്‍.... ഇപ്പോള്‍ യേശുവേ
412
“My Jesus I love Thee” En aathmaave snehikkun- nen yeshuve Mattellaam poypoyaalum nee maathrame En ullathin imbam innum ennume Njaan snehichennaakil ..... Ippol yeshuve Ninnodullee sneham oraascharyamo Mun snehichatheshuve neeyallayo? En perkku swaraktham chorinjavane Njaan snehichennakil ..... Ippol yeshuve Nin netti mulmudikkum kai aanikkum Virodhichittilla nee ee enikkum Sambaadippaan saujanyamaam rakshaye Njaan snehichennaakil ..... Ippol yeshuve Ippol nee pithaavinte mahathwathil Praveshichu vegamo meghangalil Irangeettu ninnodu cherkkum enne Njaan snehichennaakil ..... Ippol yeshuve Nee nalkunn aashwaasavum sarvvavum njaan Nin naama mahathwathinnaay kazhippaan Snehaagniyaal enne nirackaname Njaan snehichennaakil ..... Ippol yeshuve Njaan snehikkum ninne njaan jeevikkum naal Verppeduthaamo namme mruthyuvin vaal Ninjayam athevide maraname? Njaan snehichennaakil ..... Ippol yeshuve Nin daanamaam swargga mahathwathilum Nin mukham njaan nokki kkandullasikkum Nee jeevakireedam nalkum samaye Njaan snehichennaakil ..... Ippol yeshuve