414
എടുക്ക എന്‍ജീവനെ
നിനക്കായെന്‍ യേശുവേ
അന്ത്യശ്വാസത്തോളം താ-
നെഞ്ചതില്‍ ഹല്ലേലുയ്യാ-
എടുക്ക എന്‍ കൈകളെ ചെയ്വാന്‍
സ്നേഹവേലയെ
കാലുകളും ഓടണം നീ
വിളിച്ചാല്‍ തത്ക്ഷണം-
എടുക്ക എന്‍ നാവിനെ
സ്തുതിപ്പാന്‍ പിതാവിനെ
സ്വരം അധരങ്ങള്‍ വായ്-
നില്‍ക്കുന്നു നിന്‍ ദൂതരായ്-
എടുക്ക എന്‍ കര്‍ണ്ണങ്ങള്‍
കേള്‍ക്കുവാന്‍ നിന്‍ മര്‍മ്മങ്ങള്‍
കണ്ണിനും പ്രകാശം താ-
നിന്നെ കാണ്മാന്‍ സര്‍വ്വദാ-
എടുക്ക എന്‍ ബുദ്ധിയെ
ഗ്രഹിപ്പാന്‍ നിന്‍ ശുദ്ധിയെ
മനശ്ശക്തി കേവലം
നിനക്കായെരിയണം-
എടുക്ക എന്‍ ഹൃദയം അതു
നിന്‍ സിംഹാസനം
ഞാന്‍ അല്ല എന്‍ രാജാവേ
നീ അതില്‍ വാഴണമേ-
എടുക്ക എന്‍ ഭവനം
നിനക്കെപ്പോള്‍ ആവശ്യം
യോഗത്തിന്നും ശിഷ്യര്‍ക്കും
അതു തുറന്നിരിക്കും-
എടുക്ക എന്‍ സമ്പത്തും
എന്‍റെ പൊന്നും വെള്ളിയും
വേണ്ടാ ധനം ഭൂമിയില്‍
എന്‍ നിക്ഷേപം സ്വര്‍ഗ്ഗത്തില്‍-
മക്കളെയും യേശുവേ
എടുക്കണം നിനക്ക്
അവര്‍ നിന്നെ സ്നേഹിപ്പാന്‍
പഠിച്ചാല്‍ ഞാന്‍ ഭാഗ്യവാന്‍-
എടുക്ക എന്‍ യേശുവേ
എന്നെത്തന്നെ പ്രിയനേ!
എന്നെന്നേക്കും നിനക്കു
എന്നെ ഞാന്‍ പ്രതിഷ്ഠിച്ചു-
414
Edukka en jeevane
ninkkaayen yeshuve
Anthya shwaasatholam thaa-
nenjathil halleluyya
Edukka en kaikale cheyvaan
sneha velaye
Kaalukalum odanam nee
vilichaal thatkshanam
Edukka en naavine
sthuthippaan pithaavine
Swaram adharangal vaaye-
nilkkunnu nin dootharaay
Edukka en karnnangal
kelkkuvaan nin marmmangal
Kanninum prakaasham thaa-
ninne kaanman sarvvada
Edukka en budhiye
grahippaan nin shudhiye
Manashakthi kevalam
ninakkaayeriyanam
Edukka en hrudayam athu
nin simhaasanam
Njaan alla en raajaave
nee athil vaazhaname
Edukka en bhavanam
ninakkeppol aavashyam
Yogathinnum shishyarkkum
athu thurannirikkum
Edukka en sambathum
ente ponnum velliyum
Vendaa dhanam bhoomiyil
en nikshepam swarggathil
Makkaleyum yeshuve
edukkenam ninakke
Aver ninne snehippaan
patdichaal njan bhaagyavaan
Edukka en yeshuve
ennethanne priyane!
Ennennekkum ninakku
enne njaan prathishtichu