Kurisheduthen yeshuvine
കുരിശെടുത്തെന്‍ യേശുവിനെ

Lyrics by C J
417
കുരിശെടുത്തെന്‍ യേശുവിനെ അനുഗമിക്കും ഞാനന്ത്യംവരെ ഭാരങ്ങള്‍ നേരിടുമ്പോള്‍ കരങ്ങളാല്‍ താങ്ങിടുന്നു മരണത്തിന്‍ താഴ്‌വരയതിലുമെന്നെ പിരിയാത്ത മാധുര്യ നല്ല സഖിതാന്‍- അവനെന്നെയറിഞ്ഞിടുന്നു അവനിയില്‍ കരുതിടുന്നു ആവശ്യഭാരങ്ങളണഞ്ഞിടുമ്പോള്‍ അവലംബമായെനിക്കവന്‍ മാത്രമാം- മാറിടും മനുജരെല്ലാം മറന്നിടും സ്നേഹിതരും മാറ്റമില്ലാത്തവനെന്‍ മനുവേല്‍ മഹിമയില്‍ വാഴുന്നുയിന്നുമെനിക്കായ് തീരണം പാരിലെന്‍നാള്‍ തിരുപ്പാദസേവയതാല്‍ ചേരും ഞാനൊടുവിലെന്‍ പ്രിയന്നരികില്‍ അരുമയോടവനെന്നെ മാറോടണയ്ക്കും-
417
Kurisheduthen yeshuvine Anugamikkum njaananthyam vare Bhaarangal neridumbol karangalaal thaangidunnu Maranathin thaazhvaray-athilu-menne Piriyaatha maadhurya nalla sakhi thaan-   Avan-enney-arinjidunnu avaniyil karuthidunnu Aavashya bhaarangal-ananjidumbol Avalambamaay enikkavan maathramam-   Maaridum manujarellaam marannidum snehitharum Maattamillaath-avanen manuvel Mahimayil vaazhunnuinnum enikkaay   Theeranam paarilen naal thiruppaada sevayathaal Cherum njaan-oduvilen priyann-arikil Arumayod-avanenne maarodanackkum