427
ഒരു ചെറു താരകം പോല്‍ ഒരു ചെറു കൈത്തിരിപോല്‍
വിളങ്ങേണം നിനക്കായെന്‍ നാളുകള്‍ തീരും വരെ
എന്‍കുറവുകള്‍ ഓര്‍ക്കാതെ എന്‍വീഴ്ചകള്‍ കണക്കിടാതെ
നിന്‍കൃപകള്‍ ചൊരിഞ്ഞെന്നെ നിന്‍പാതേ നടത്തിടണേ-
പലവിധമാം ശോധനയിന്‍ വലയില്‍ ഞാന്‍ വീണിടുമ്പോള്‍
വലഞ്ഞിടാതെ നിന്നിടുവാന്‍ ബലം എനിക്കേകിടണേ-
എന്‍ താലന്തുകള്‍ അഖിലം എന്‍മാനവും ധനവുമെല്ലാം
എന്‍ജീവിതം സമ്പൂര്‍ണ്ണമായ് നിന്‍മുമ്പില്‍ സമര്‍പ്പിക്കുന്നേ-
പെരും താപത്താല്‍ അലഞ്ഞിടുമ്പോള്‍
വെറും നാമമാത്രമായ് തീരുമ്പോള്‍
ഇരുകരങ്ങളാല്‍ താങ്ങിയെന്നെ തിരുമാര്‍വ്വോടണച്ചിടണേ-
427
Oru cheru thaarakam pol oru cheru kaithiripol
Vilangenam ninakkaayen naalukal theerum vare
En kuravukal orkkaathe en veezhchakal kanakkidaathe
Nin krupakal chorinjenne nin paathe nadathidane
Pala vidhamaam shodhanayil Valayil njaan veenidumbol
Valanjidaathe ninniduvaan balam enikkekidane-
En thaalanthukal akhilam en maanavum dhanavumellaam
En jeevitham sampoornnamaay Nin mumbil samarppikkunne-
Perum thaapathaal alanjidumbol
Verum naama maathramaay theerumbol
Iru karangalaal thaangiyenne thirumaarvvodanachidane-