432
തേനിലും മധുരം വേദമല്ലാതിന്നേ-
തുണ്ടു ചൊല്‍ തോഴാ നീ-
സശ്രദ്ധമിതിലെ സത്യങ്ങള്‍ വായിച്ചു
ധ്യാനിക്കുകെന്‍ തൊഴാ!
മഞ്ഞുപോല്‍ ലോകമഹികള്‍ മുഴുവന്‍
മാഞ്ഞിടുമെന്‍ തോഴാ
ദിവ്യ-രഞ്ജിത വചനം ഭഞ്ജിതമാകാ
ഫലം പൊഴിക്കും തോഴാ-
പൊന്നും വസ്ത്രങ്ങളും മിന്നും രത്നങ്ങളു-
മിതിന്നു സമമോ തോഴാ?
എന്നും-പുതുബലമരുളും
അതിശോഭ കലരും ഗതിതരുമന്യൂനം-
തേനൊടു തേന്‍ കൂടതിലെ നല്‍തെളിതേ-
നിതിന്നു സമമോ തൊഴാ?
ദിവ്യ-തിരുവചനം നിന്‍ദുരിത-
മകറ്റാന്‍ വഴിപറയും തോഴാ-
ജീവനുണ്ടാക്കും ജഗതിയില്‍ ജനങ്ങള്‍ക്ക-
തിശുഭമരുളിടും
നിത്യ-ജീവാത്മസൗഖ്യം ദേവാത്മാവരുളും
വഴിയിതു താന്‍ നൂനം-
കാനനമതില്‍വച്ചാനന്ദരൂപന്‍
വീണവനോടെതിര്‍ക്കേ ഇതിന്‍-
ജ്ഞാനത്തിന്‍ മൂര്‍ച്ച സ്ഥാനത്താലവനെ
ക്ഷീണിപ്പിച്ചെന്നോര്‍ക്ക-
പാര്‍ത്തലമിതിലെ ഭാഗ്യങ്ങളഖിലം
പരിണമിച്ചൊഴിഞ്ഞിടിലും
നിത്യ-പരമേശവചനം പാപിക്കു ശരണം
പരിചയിച്ചാല്‍ നൂനം-
432
Thenilum madhuram vedamallaathi-
nnethundu chol thozhaa
Nee-sashradhamithile sathyangal vaayichu
Dyaanikkuken thozhaa!
Manjupol lokamahimakal muzhuvan
maanjidumen thozhaa
Divya-ranjitha vachanam bhanjithamaakaa
Phalam pozhikkum thozhaa-
Ponnum vasthrangalum minnum rathnangalum-
ithinnu samamo thozhaa? -
Ennum-puthubalamarulum athishobha kalarum
Gathitharuma nuoonam-
Thenodu then koodathile nalthelithe-
nithinnu samamo thozhaa
Divya-thiruvachanam nin duritham akattaan
Vazhiparayum thozhaa-
Jeevanundaakkum jagathiyil janangal-
kkathi shubhamarulidum
Nithya-jeevaathmasaukhyam devaathmaavarulum
Vazhiyithu thaan noonam-
Kaananamathil vechaananda rupan
veenavanodethirkke
Ithin-jnjaanathin moorcha sthaanathaalavane
Ksheenippichennorka-
Paarthalamithile bhaagyangal akhilam parinamichozhinjidilum
Nithya-paramesha vachanam paapikku sharanam
Parichayichaal noonam-