434
നല്ല ദേവനേ! ഞങ്ങള്‍ എല്ലാവരെയും
നല്ലോരാക്കി നിന്‍ ഇഷ്ടത്തെ ചൊല്ലിടേണമേ-
പച്ചമേച്ചിലില്‍ ഞങ്ങള്‍ മേഞ്ഞിടുവാനായ്
മെച്ചമായാഹാരത്തെ നീ നല്‍കിടേണമേ-
അന്ധകാരമാം ഈ ലോകയാത്രയില്‍
ബന്ധുവായിരുന്നു വഴി കാട്ടിടേണമേ-
ഇമ്പമേറിയ നിന്‍ അന്‍പുള്ള സ്വരം
മുമ്പേ നടന്നു സദാ കേള്‍പ്പിക്കേണമേ
വേദവാക്യങ്ങള്‍ ഞങ്ങള്‍ക്കാദായമാവാന്‍
വേദനാഥനേ നിന്‍റെ ജ്ഞാനം നല്‍കുകേ-
സന്തോഷം സദാ ഞങ്ങള്‍ ചിന്തയില്‍ വാഴാന്‍
സന്തോഷത്തെ ഞങ്ങള്‍ക്കിന്നു ദാനം ചെയ്യുകേ-
താതനാത്മനും പ്രിയ നിത്യപുത്രനും
സാദരം സ്തുതി സ്തോത്രം എന്നും ചൊല്ലുന്നേന്‍-ആമേന്‍
434
Nalla devane! njangal ellaavereyum
Nalloraakki nin ishtathe chollidename
Pachamechil njangal menjiduvaanaay
Mechamaay-aahaarathe nee nalkidename
Andhakaaramaam ee lokayaathrayil
Bendhuvaayirunnu vazhi kaattidename
Imbameriya nin anpulla swaram
Mumbe nadannu sadaa kelppikkename
Vedavaakyangal njangalkk aadaayamavaan
Veda naadhane ninte jnjaanam nalkuke
Santhosham sada njangal chinthayil vaazhaan
Santhoshathe njangalkkinnu daanam cheyyuke
Thaathan aathmanum priya nithya puthranum
Saadaram sthuthi sthothram ennum chollunnen