Satya vedammonnu maathram ether sreshtame!
സത്യവേദമൊന്നു മാത്രമെത്ര ശ്രേഷ്ഠമേ!

Lyrics by T K S
436
സത്യവേദമൊന്നു മാത്രമെത്ര ശ്രേഷ്ഠമേ! ക്രിസ്തനെ വെളിപ്പെടുത്തിടുന്ന സാക്ഷ്യമേ നിത്യജീവമന്നയാമതെന്‍റെ ഭക്ഷ്യമേ യുക്തിവാദമൊക്കെയുമെനിക്കലക്ഷ്യമേ വാനിലും ധരിത്രിതന്നിലും പ്രധാനമേ തേനിലും സുമാധുര്യം തരുന്ന പാനമേ പൊന്നിലും വിലപ്പെടുന്ന ദൈവദാനമേ മന്നിലന്യഗ്രന്ഥമില്ലിതിന്‍ സമാനമേ- ആഴമായ് നിനപ്പവര്‍ക്കിതത്യഗാധമേ ഏഴകള്‍ക്കുമേകിടുന്നു ദിവ്യബോധമേ പാതയില്‍ പ്രകാശമേകിടുന്ന ദീപമേ സാദമേറിടുന്നവര്‍ക്കു ജീവപൂപമേ- സങ്കടത്തിലാശ്വസിക്കത്തക്ക വാക്യമേ സന്തതം സമാദരിക്കിലെത്ര സൗഖ്യമേ സംശയിച്ചിടേണ്ടതെല്ലുമത്രയോഗ്യമേ സമ്മതിച്ചനുസരിപ്പവര്‍ക്കു ഭാഗ്യമേ ശത്രുവെ ജയിച്ചടക്കുവാന്‍ കൃപാണമേ സത്യമാദരിക്കുവോര്‍ക്കു സത്പ്രമാണമേ നിത്യവും സമസ്തരും പഠിച്ചിടേണമേ സത്യപാത ക്രിസ്തുനാഥനെന്നു കാണുമേ-
436
Satya vedammonnu maathram ether sreshtame! kristhane velippetuthhidunna saakshyame nitty jeevamannayaamathente bhakshyame yukthivaadamokkeyum enikkalakshyame vaanilum dharithrithannilum pradhaaname thenilum sumaadhuryam tharunna paaname ponnilum vilappetunna daivadaananame nannilanya grandhamillithin-samaananame aazhamaay ninappavarkkithathyagadhame ezhakalkkum ekitunnu divya bhodhame paathayil prakaashamekitunna deepame saadhameritunnvarkku jeevapoopame sankatathhilaaswasikka thakka vaakyame santhatham samaadharikkilethra sawkhyame samshayichitenda thellum athra yogyame sammathichanusaripparvarkku bhaagyame shathruve jeyichatakkuvaan krupaaname satyam aadharikkuvorkku satpramaaname nityavum samastharum padichitenaname Satya pasha kristhu naadhanennu kaanume