440
സംജജീവകമാം തിരുവചനം
സന്തോഷസമേതം പ്രതിദിനമെന്‍
ജീവിത പരമസുഖാര്‍ത്ഥമ-
ചഞ്ചലനായ് ഹൃദി സംഗ്രഹിക്കും
പഞ്ചാമൃതസന്നിഭമതു മമ
നെഞ്ചിന്നരുളും സംതൃപ്തിയെ
സംജാത സുമോദമന്വിതമെന്നധരം
സ്തുതിചെയ്യുമേശുവെ-
പുന്തേന്‍ ഭ്രമരങ്ങളതീവ ശ്രമം
ചെയ്താര്‍ജ്ജിപ്പതുപോല്‍ മമ
സന്ദേഹമൊഴിഞ്ഞനിശം
വചനത്തിന്‍ മധുരസമാസ്വദിക്കും-
ഇന്നാള്‍വരെയും പൊരുതവയൊടു
നന്നായ് മന്നവര്‍ നാസ്തികരും
എന്നാല്‍ നിസ്തുലമഹിമ-
യൊടവയിന്നും വിജയിച്ചിടുന്നു-
ദൈനംദിനമിവയുടെ സത്യത
ജനസമ്മതമായി വരുന്നു
നൂനം പല നൂതന തെളിവുകളൂന-
മൊഴിഞ്ഞുളവായിടുന്നു-
440
Samjeevakamaam thiruvachanam
Santhosha sametham prathidinamen
Jeevitha paramasukhaarthdama-
Chanchalanaay hrudi samgrahikkum
Panchaamrutha sannibhamathu mama
Nenchinnarulum samthrupthiye
Samjaatha sumoda samanwaithame-
Nnadharam sthuthi cheyyumeshuve
Poonthen bhramarangalatheeva shramam
Cheyth aarjjippathupol mama
Sandeha mozhinjanisham vachanathin
Madhura samaaswadikkum
Innaal vareyum poruthavayodu
Nannaay mannavar naasthikarum
Ennaal nisthula mahimayodavainnum
vijayichidunnu
Dainam dinamivayude sathyatha jana-
Sammathamaayi varunnu
Noonam pala noothana thelivukaluna
Mozhinjulavaayidunnu