Lokasukhamo velliyo ponno
ലോകസുഖമോ വെള്ളിയോ പൊന്നോ

Lyrics by
446
രീതി: ' എന്‍ പ്രാണനാഥന്‍ എന്‍ ' ലോകസുഖമോ വെള്ളിയോ പൊന്നോ ശാശ്വതമല്ലൊന്നും ആകാശം, ഭൂമി മാറിപ്പോയാലും വചനമോ സുസ്ഥിരമാം വചനമെന്‍റെ കാലിനു ദീപം വീഥിക്കത് പ്രകാശവും നടപ്പുകളെ നിര്‍മ്മലമാക്കുവാന്‍ ബാലകര്‍ക്ക് സാദ്ധ്യമാമോ വചനംകൊണ്ട് സൂക്ഷിക്കുകില്‍ സാധിച്ചിടും നിശ്ചയമായ്- പാപമെന്യേ ജീവിക്കുവാന്‍ വചനം ഹൃത്തില്‍ സംഗ്രഹിക്ക വചനമുള്ളില്‍ വാസം ചെയ്താല്‍ യാചനകള്‍ സാധിച്ചിടും- രോഗാതുരമാം നാളുകള്‍ ഭാരപ്പെടാന്‍ കാര്യമില്ല വചനമയച്ച് സൗഖ്യം നല്‍കി മാനുവേലന്‍ വിടുവിച്ചിടും- ഇരുപുറവും മൂര്‍ച്ചയുള്ള വാളാണല്ലോ തിരുവചനം അസ്ഥി, സന്ധി മജ്ജകളെ തുളച്ചിടുവാന്‍ ശക്തമത്രേ- തിരുവെഴുത്തു സമസ്തവും ദൈവശ്വാസീയമാണല്ലോ ഉപദേശവും ശാസനയും വചനമെന്നും നല്‍കിടുന്നു-
446
Reethi : ‘ En praana naadan en ’ Lokasukhamo velliyo ponno sashwathamallonnum Aakaasham, bhoomi maarippoyaalum Vachanamo susthiramaam Vachanamente kaalinu deepam Veedikkathe prakaashavum Nadappukale nirmmalamaakkaan Balakarkke saadyamaamo Vachanam konde sookshikkukil Saadichidurm nischayamaay- Paapamenye jeevikkuvaan Vachanam hruthil samgrahikka Vachanamullil vaasam cheythaal Yaachanakal saadichidum- Rogaathuramaam naalukalil Bhaarappedaan kaaryamilla Vachanamayache saukhyam nalki Maanuvelan viduvichidum- Irupuravum moorchayulla Vaalaanallo thiruvachanam Asthi, sandhi majjakale Thulachiduvaan shakthamathre – Thiruvezhuthu samasthavum Daiva shwaaseeyamaanallo Updeshavum shaasanayum Vachanamennum nalkidunnu-