454
ഒന്നേയുള്ളെനിക്കാനന്ദമുലകില്‍ യേശുവിന്‍ സന്നിധിയണയുവതേ
അന്നേരം മമ മാനസഖേദം ഒന്നായകലും വെയിലില്‍ ഹിമംപോല്‍
മാനം ധനമീ മന്നിന്‍ മഹിമകളൊന്നും ശാന്തിയെ നല്‍കാതാം
ദാഹം പെരുകും തണ്ണീരൊഴികെ ലോകം വേറെ തരികില്ലറിക-
നീര്‍ത്തോടുകളില്‍ മാനെപ്പോലെന്‍ മാനസമീശനില്‍ സുഖം തേടി
വറ്റാജീവജലത്തിന്‍ നദിയെന്‍ വറുമയെയകറ്റി നിര്‍വൃതിയരുളി-
തന്‍ബലിവേദിയില്‍ കുരികിലും മീവലും വീടും കൂടും കണ്ടതുപോല്‍
എന്‍ബലമാം സര്‍വ്വേശ്വരനില്‍ ഞാന്‍ സാനന്ദമഭയം തേടും സതതം-
കണ്ണീര്‍ താഴ്വരയുണ്ടെനിക്കനവധി മന്നില്‍ ജീവിത പാതയതില്‍
എന്നാലും ഭയമെന്തിനെന്നരികില്‍ നന്നായവന്‍ കൃപമഴപോല്‍ ചൊരികില്‍-
454
Onne-yulleni-kkaanandam ulakil
Yeshuvin sannidhi-anayuvathe
Anneram mama maanasa khedam
Onnaay-akalum veyilil himam pol
Maanam dhanamee mannin mahimakalonnum
shaanthiye nalkaathaam
Daaham perukum thanneerozhike
Lokam vere tharikillarika-
Neer-thodukalil maane-ppolen
Maanasam-eeshanil sukham thedi
Vattaa jeevajalathil nadiyen varuma-
Yeyakatti nirvruthiyaruli
Than beli vediyil kurikilum meevalum
Veedum koodum kandathupol
Enbalamaam sarvveshwaranil njaan
Saanandam-abhayam thedum sathatham-
Kanneer thaazhvara yundenikk-anavadhi
Mannil jeevitha paathayathil
Ennaalum bhayam enthin ennarikil
Nannyaavan krupa mazhapol chorikil-