456
എന്നും നല്ലവന്‍
യേശു എന്നും നല്ലവന്‍
ഇന്നലെയുമിന്നുമെന്നുമന്യനല്ലവന്‍
ഭാരമുള്ളില്‍ നേരിടും
നേരമെല്ലാം താങ്ങിടും
സാരമില്ലെന്നോതിടും തന്‍
മാറിനോടു ചേര്‍ത്തിടും
സംഭവങ്ങള്‍ കേള്‍ക്കവേ
കമ്പമുള്ളില്‍ ചേര്‍ക്കവേ
തമ്പുരാന്‍ തിരുവചന-
മോര്‍ക്കവേ പോമാകവേ
ഉലകവെയില്‍ കൊണ്ടു ഞാന്‍
വാടിവീഴാതോടുവാന്‍
തണലെനിക്കു തന്നിടുവാന്‍
വലഭാഗത്തായുണ്ടു താന്‍
വിശ്വസിക്കുവാനുമെ-
ന്നാശ വച്ചിടാനുമീ
വിശ്വമതിലാശ്വസിക്കാ-
നാശ്രയവുമേശു താന്‍
രാവിലും പകലിലും
ചേലൊടു തന്‍ പാലനം
ഭൂവിലെനിക്കുള്ളതിനാല്‍
മാലിനില്ല കാരണം
456
Ennum nallavan
Yeshu ennum nallavan
Innaleyum innum ennum annyanallavan
Bhaaram ullil neridum
Neramellaam thaangidum
Saaram illenno-thidum than
Maarinodu cherthidum
Sambhavangal kelkkave
Kamba mullil cherkkave
Thampuraan thiruvachana-
Morkkave pomaakave
Ulaka veyil kondu njaan
Vaadi veezhaa thoduvaan
Thanalenikku thanniduvaan
Valabhaagathaa-yundu thaan
Vishwasikku vaanume
nnaasha vechidaanumee
Vishwamathil aashwasikk-
aanaashrayavum eshuvaam
Raavilum pakalilum
Chelodu than paalanam
Bhoovil enikkullathinaal
Maalinilla kaaranam