460
യേശുവേ നിന്‍റെ രൂപമീയെന്‍റെ
കണ്ണുകള്‍ക്കെത്ര സൗന്ദര്യം
ശിഷ്യനാകുന്ന എന്നെയും നിന്നെ-
പ്പോലെയാക്കണം മുഴുവന്‍
സ്നേഹമാം നിന്നെ കണ്ടവന്‍ പിന്നെ
സ്നേഹിക്കാതെ ജീവിക്കുമോ?
ദഹിപ്പിക്കണം എന്നെ അശേഷം
സ്നേഹം നല്‍കണം എന്‍പ്രഭോ!
ദീനക്കാരെയും ഹീനന്മാരെയും
ആശ്വസിപ്പിപ്പാന്‍ വന്നോനേ
ആനന്ദത്തോടു ഞാന്‍ നിന്നെപ്പോലെ
കാരുണ്യം ചെയ്വാന്‍ നല്‍കുകേ
ദാസനെപ്പോലെ സേവയെ ചെയ്ത
ദൈവത്തിന്‍ ഏകജാതനേ
വാസം ചെയ്യണം ഈ നിന്‍ വിനയം
എന്‍റെ ഉള്ളിലും നാഥനേ
പാപികളുടെ വിപരീതത്തെ
എല്ലാ സഹിച്ച കുഞ്ഞാടേ
കോപിപ്പാനല്ല ക്ഷമിപ്പാന്‍ നല്ല
ശക്തി എനിക്കും നല്‍കുകേ
തന്‍റെ പിതാവിന്‍ ഹിതമെപ്പോഴും
മോദമോടുടന്‍ ചെയ്തോനേ
എന്‍റെ ഇഷ്ടവും ദൈവഇഷ്ടത്തി-
ന്നനുരൂപമാക്കേണമേ
തിരുവെഴുത്തു ശൈശവം തൊട്ടു
സ്നേഹിച്ചാരാഞ്ഞ യേശുവേ
ഗുരു നീ തന്നെ വചനം നന്നേ
ഗ്രഹിപ്പിക്ക നിന്‍ ശിഷ്യനെ
രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചുണര്‍ന്ന
ഭക്തിയുള്ളൊരു യേശുവേ
പ്രാര്‍ത്ഥിപ്പാനായും ഉണരാനായും
ശക്തി തരേണം എന്നുമേ
ലോകസ്ഥാനങ്ങള്‍ സാത്താന്‍
മാനങ്ങള്‍ വെറുക്കും ദൈവവീരനേ
ഏകമാം മനം തന്നിട്ടെന്‍ ധനം
ദൈവം താന്‍ എന്നോര്‍പ്പിക്കുകേ
കൗശലങ്ങളും ഉപായങ്ങളും
പകക്കും സത്യരാജാവേ!
ശിശുവിന്നുള്ള പരമാര്‍ത്ഥത
എന്നിലും നിത്യം കാക്കുകേ
ഇഹലോകത്തിന്‍ ചിന്തകള്‍ ഒട്ടും
ഇല്ലാത്താശ്രിത വല്‍സലാ!
മഹല്‍ശക്തിയാം നിന്‍ ദൈവാശ്രയം
കൊണ്ടെന്നുള്ളം ഉറപ്പിക്ക
മനുഷ്യരിലും ദൂതന്മാരിലും
അതിസുന്ദരനായോനേ!
അനുദിനം നിന്‍ ദിവ്യസൗന്ദര്യം
എന്നാമോദമാക്കേണമേ-
460
Yeshuve ninte roopameeyente
kannukalkkethra saundaryam
Shishyanakunna enneyum
ninneppoleyaakkanam muzhuvan
Snehamaam ninne kandavan pinne
snehikkaathe jeevikkumo?
Dahippikkanam enne ashesham
sneham nalkanam enprabho
Deenakkaareyum heenanmaareyum a
ashwasippikkaan vannone
Aanandathodu njaan ninneppole
kaarunyam cheyvaan nalkuke
Daasaneppole sevaye cheytha
daivathin ekajaathane
Vaasam cheyyenam ee nin v
inayam ente ullilum naadhane
Thiruvezhuthu shaishavam thottu
snehichaaraanja yeshuve
Guru nee thanna vachanam
nanne grahippikka nin shishyane
Raathri muzhuvan praarthichunarnna
bhakthiyulloru yeshuve
Praarthippaanaayum unaraanaayum
shakthi tharenam ennume
Lokasthaanangal saathaan
maanangal verukkum daiva veerane
Ekamaam manam thannitten
dhanam daivam than ennorppikkuke
Ihalokathin chinthakal ottum
illaathaashritha valsala!
Mahal shakthiyaam nin daivaashrayam
kondennullam urappikka
Manushyarilum doothanmaarilum
athisundaranaayone!
Anudinam nin divyasaundaryam
ennaamodamaakkename