464
എന്‍ ജീവനാഥന്‍ കൃപയാലെന്നെ
നടത്തിടുവതെന്താനന്ദം!
തന്‍ജീവനെന്നെ വിജയം നല്‍കി
പുലര്‍ത്തിടുവതെന്താനന്ദം!
ബഹുവിധ ഭീതികളേറും ധരയില്‍
തീരാത്ത കൃപയെന്‍മീതേ
പകരുവതമിതം സന്തോഷമനിശവും
തരും ഭയമെഴാതെ ഓ-ഓ-തരും
പല പരിശോധനകള്‍ വരുമെന്നാല്‍
ശ്രീയേശുവരികില്‍ വന്നു
മമ കൃപമതിയെന്നെന്നോടു ദിവസവും
മോദാലരുളിടുന്നു ഓ-ഓ മോദാല്‍
അതിബലമുളള കരങ്ങള്‍ മൂലം
താങ്ങുന്നു കൃപയാലെന്നെ
മതിബലമകലും നേരത്തഭയമവന്‍
നല്‍കിടുന്നു നന്നേ ഓ-ഓ നല്‍കി
മനുജരനേകമരാജകമായി
മേവുന്നുലകിലീ കാലം
മനസ്സുഖമൊടു ഞാന്‍ വാസം തുടരുവതു
ദിവ്യകരുണമൂലം ഓ-ഓ ദിവ്യ
464
En jeeva-naadhan krupayaalenne
Nadathiduvathenth-aanandam
Than jeevanenne vijayam nalki
Pularthiduvath enthaanandam
Bahuvidha bheethikalerum dharayil
Theeraatha krupayenmeethe
Pakaruvathamitham santhosha manishavum
Tharum bhayamezhaathe- o-o-tharum
Pala parishodhanakal varumennaal
Shreeyeshu-arikil vannu
Mama krupamathiyenn ennodu divasavum
Modaal arulidunnu-o-o-modaa
Athibalamulla karangal moolam
Thaangunnu krupayaalenne
Mathibalamakalum nerathabhayamavan
Nalkidunnu nanne-o-o-nalki
Manujara-nekamarajakamaayi
Mevunnulakilee kaalam
Manassukhamodu njaan vaasam thudaruvathu
Divya karuna moolam-o-o-divya