466
സങ്കടത്തില്‍ നീയെന്‍ സങ്കേതം
സന്തതമെന്‍ സ്വര്‍ഗ്ഗസംഗീതം
സര്‍വ്വസഹായി നീ സല്‍ഗുരുനാഥന്‍ നീ
സര്‍വ്വാംഗസുന്ദരനെന്‍ പ്രിയനും നീ-
അടിമ നുകങ്ങളെയരിഞ്ഞു തകര്‍ത്തു
അഗതികള്‍ തന്നുടെയരികില്‍ നീ പാര്‍ത്തു
അടിയനെ നിന്തിരു കരുണയിലോര്‍ത്തു
അരുമയില്‍ പിളര്‍ന്നൊരു മാറില്‍ നീ ചേര്‍ത്തു-
മരുവിടമാമിവിടെന്തൊരു ക്ഷാമം
വരികിലും നിന്‍പദമെന്തഭിരാമം
മരണദിനംവരെ നിന്തിരുനാമം
ധരണിയിലടിയനതൊന്നു വിശ്രാമം
ഇരുപുറം പേ നിര നിരന്നു വന്നാലും
നിരവധി ഭീതികള്‍ നിറഞ്ഞുവെന്നാലും
നിരുപമ സ്നേഹനിധേ! കനിവോലും
തിരുവടി പണിഞ്ഞിടും ഞാനിനിമേലും-
വിവിധ സുഖങ്ങളെ വിട്ടു ഞാനോടും
വിമലമനോഹരം നിന്‍പദം തേടും
വിഷമത വരികിലും പാട്ടുകള്‍ പാടും
വിജയത്തിന്‍ വിരുതുകളൊടുവില്‍ ഞാന്‍ നേടും-
466
Sankadathil neeyen sanketham
Santhathamen swargga sangeetham
Sarvva sahaayi nee salgurunaadhan nee
Sarvvaanga sundaranen priyanum nee
Adima nukangale-yarinju thakarthu
Agathikal thannudeyarikil nee paarthu
Adiyane ninthiru karunayilorthu
Arumayil pilarnnoru maaril nee cherthu-
Maruvidamaamivid-enthoru kshaamam
Varikilum ninpadamenth abhiraamam
Maranadinam vare ninthiru naamam
Dharaniyil adiyanethonnu vishraamam-
Irupuram pe nira nirannu vannaalum
Niravadhi bheethikal niranjuvennaalum
Nirupama snehanidhe kanivolum
Thiruvadi paninjidum njaanini melum-
Vividha sukhangale vittu njaanodum
Vimala manoharam nin padam thedum
Vishamatha varikilum paattukal paadum
Vijayathin viruthukal oduvil njaan nedum-