468
ഭക്തരിന്‍ വിശ്വാസജീവിതം പോല്‍ ഇത്ര
ഭദ്രമാം ജീവിതം വേറെയുണ്ടോ?
സ്വര്‍ഗ്ഗപിതാവിന്‍റെ ദിവ്യഭണ്ഡാരത്തെ
സ്വന്തമായ് കണ്ടു തന്‍
ജീവിതം ചെയ്യുന്ന -
അന്യദേശത്തു പരദേശിയായ്
മന്നിതില്‍ കൂടാര വാസികളായ്
ഉന്നതനാം ദൈവം ശില്‍പിയായ് നിര്‍മ്മിച്ച
വന്‍ നഗരത്തിനായ്
കാത്തു വസിക്കുന്ന-
അഗ്നിമേഘസ്തംഭം തന്നില്‍ ദൈവം
മാറാതെ കാവല്‍ നില്‍ക്കും മരുവില്‍
അന്നന്നവന്‍ നല്‍കും
മന്നയില്‍ തൃപ്തരായ്
അക്കരെ വാഗ്ദത്ത നാട്ടിന്നു പോകുന്ന-
പിന്നില്‍ മികബലമുള്ളരികള്‍
മുന്നിലോ ചെങ്കടല്‍ വന്‍തിരകള്‍
എങ്കിലും വിശ്വാസചെങ്കോലു നീട്ടി വന്‍
ചെങ്കടലും പിളര്‍ന്നക്കരെയേറുന്ന-
പാപത്തിന്‍ തല്‍ക്കാലഭോഗം വേണ്ടാ
ദൈവജനത്തിന്‍റെ കഷ്ടം മതി
മിസ്രയീം നിക്ഷേപവസ്തുക്കളെക്കാളും
ക്രിസ്തുവിന്‍ നിന്ദയെ
സമ്പത്തെന്നെണ്ണുന്ന-
ചങ്ങല ചമ്മട്ടി കല്ലേറുകള്‍
എങ്ങും പരിഹാസം പീഡനങ്ങള്‍
തിങ്ങുമുപദ്രവം കഷ്ടതയെങ്കിലും
ഭംഗമില്ലാതെ സമരം നടത്തുന്ന
മൂന്നുയാമങ്ങളും വന്‍തിരയില്‍
മുങ്ങുമാറായി വലയുകിലും
മുറ്റും കടലിന്മീതെ നാലാം യാമത്തി-
ലുറ്റ സഖിയവന്‍ വന്നിടും തീര്‍ച്ചയായ്
കഷ്ടതയാകും കടും തടവില്‍
ദുഷ്ടലോകം ബന്ധനം ചെയ്യുകില്‍
ഒട്ടും ഭയമെന്യേയര്‍ദ്ധരാത്രിയില്‍ സ-
ന്തുഷ്ടരായ് ദൈവത്തെ
പാടി സ്തുതിക്കുന്ന-
ബുദ്ധിമുട്ടൊക്കെയും പൂര്‍ണ്ണമായി
ക്രിസ്തുവില്‍ തന്‍റെ ധനത്തിനൊത്തു
തീര്‍ത്തു തരുന്നൊരു നമ്മുടെ ദേവന്നു
സ്തോത്രം പാടിടുവിന്‍
ഹല്ലേലുയ്യാ ആമേന്‍-
468
Bhaktharin vishwaasa jeevitham pol-ithra
Bhadramaam jeevitham vereyundo?
Swargga pithaavinte divyabhandhaarathe
Swanthamaay kandu than
jeevitham cheyyunna-
Annya deshathu paradeshiyaay
mannithil koodaara vaasikalaay
Unnathanaam daivam shilppiyaay nirmmicha
Van nagarathinnaay
kaathu vasikkunna-
Agnimeghasthambham thannil daivam
Maaraathe kaaval nilkkum maruvil
Annannavan nalkum
mannayil thruptharaay
Akkare vaagdatha naattinu pokunna-
Pinnil mikabalamullarikal
munnilo chenkadal vanthirakal
Enkilum vishwaasa chenkolu neetti van
Chenkadalum pilarnnakkareyerunna
Paapathin thalkkaala bhogam venda
Daivajanathinte kashtam mathi
Misrayeem nikshepa vasthukkalekkaalum
Kristhuvin nindaye
sambathennennunna-
Changala chammatti kallerukal
engum parihaasam peedanangal
Thingumupadravam kashtathayenkilum
Bhangamillaathe samaram nadathunna
Moonnu yaamangalum vanthirayil
mungumaaraayi valayukilum
Muttum kadalin meethe naalaam yaamathi
lutta sakhiyavan vannidum theerchayaay-
Kashtathayaakum kadum thadavil
Dushtalokam bendhanam cheyyukil
Ottum bhayamenye ardharaathriyil sa
nthushtaraaydaivathe
paadi sthuthikkunna-
Bhudhimuttokkeyum poornnamaayi
Kristhuvil thante dhanathinothu
Theerthu tharunnoru nammude devanu
Sthothram paadiduvin
halleluyya Amen-