Ithenthu bhaagyameshu naadhanodu cherunnu
ഇതെന്തു ഭാഗ്യമേശുനാഥനോടു ചേര്‍ന്നു

Lyrics by T.K.S
471
ഇതെന്തു ഭാഗ്യമേശുനാഥനോടു ചേര്‍ന്നു ഞാനിതാ! ഇത്ര ശ്രേഷ്ഠനാഥനെന്‍റെ മിത്രമായ് ഭവിച്ചു ഹാ! ഒരിക്കലും പിരിഞ്ഞു പോയിടാത്തൊരുറ്റ സ്നേഹിതന്‍ ശരിക്കു സല്‍പ്രബോധനങ്ങള്‍ തന്നു താങ്ങിടുന്നവന്‍ തനിക്കു തുല്യനില്ല ഭൂവിലന്യനിത്ര നല്ലവന്‍ കരുത്തനാമവന്‍ കരത്തിനാല്‍ പിടിച്ചിരിക്കയാല്‍ ഒരുത്തനും പിടിച്ചു വേര്‍പിരിക്കുവാന്‍ കഴിഞ്ഞിടാ- വിരുദ്ധമായ് വരുന്നതൊന്നുമേതുമേ ഭയന്നിടാ അനാഥനല്ല ഞാനിനിയനുഗ്രഹാവകാശിയായ് അനാദി നിര്‍ണ്ണയപ്രകാരമെന്നെയും വിളിക്കയായ് വിനാശമില്ലെനിക്കിനിയനാമയം വസിച്ചിടാം നശിക്കുമീ ധരയ്ക്കുമീതിലുള്ളതൊക്കെയെങ്കിലും നശിക്കയില്ല നാഥനാമവന്‍റെ വാക്കൊരിക്കലും വസിച്ചിടാമതില്‍ രസിച്ചു വിശ്വസിച്ചു നിശ്ചലം പ്രമോദമെന്നു ഭൂമയര്‍ ഗണിച്ചിടുന്നതൊക്കെയും പ്രമാദമെന്നറിഞ്ഞു ഞാനവന്നടുത്തണഞ്ഞതാല്‍ പ്രസാദമുള്ളതെന്തവന്നതെന്നറിഞ്ഞമര്‍ന്നിടാം
471
Ithenthu bhaagyameshu naadhanodu cherunnu njaanithaa! Ithra shreshta naadhanente mithramaay bhavichu haa! Orikkalum pirinjupoyidaathor utta snehithan Sharikku salprabodhanangal thannu thaangidunnavan Thanikku thulyanilla bhoovilanyanithra nallavan Karuthanaamavan karathinaal pidichirikkayaal Oruthanum pidichu verpirikkuvaan kazhinjida Virudhamaay varunnathonnum ethume bhayannidaa Anaadhanalla njaanini-yanugrahaavakaashiyaay Anaadi nirnnayapprakaara-menneyum vilikkayaal Vinaasham-illenikkiniy-anaamayam vasichidaam Nashikkumee dharackkumeethilullath okkeyenkilum Nashikkayilla naadhanaamavante vaakkorikkalum Vasichidaamathil rasichu vishwasichu nischalam Pramodamennu bhoomayar ganichidunnathokkeyum Pramaadamennarinju njaanavann aduthanjathaal Prasaadamulla thenthavanna thennarinj amarnnidaam