Sakalavumund enikkeshuvinkal
സകലവുമുണ്ടെനിക്കേശുവിങ്കല്‍

Lyrics by K V S
481
സകലവുമുണ്ടെനിക്കേശുവിങ്കല്‍ അവന്‍ തന്നെയെനിക്കുള്ള ബലം മുഴുവന്‍ ധനത്തിലുമവനൊടു തുല്യനായി- ട്ടൊരുത്തനെയിഹത്തില്‍ ഞാന്‍ കാണുന്നില്ല എത്തിപ്പോകാതുള്ള നിക്ഷേപം ഞാന്‍ കര്‍ത്തന്‍റെ കൈകളില്‍ കാണുന്നുണ്ട് ധനത്തിന്‍റെ നഷ്ടത്തില്‍ ലവലേശവും ഭയത്തിനൊരവകാശം കാണുന്നില്ല- ശത്രുക്കളെ ജയിക്കുന്നതിനായ് നിത്യവും ബലമവന്‍ നല്‍കിടുന്നു ജഡത്തിന്‍റെ ശക്തിയെയമര്‍ച്ച ചെയ്വാന്‍ കരുത്തനായ് കാത്തിടുന്നെന്നെ നിത്യം ശോഭിക്കും സൂര്യനാണ് ശിംശോൻ തന്റെ ദേഹബലം കുറഞ്ഞിടുന്നെങ്കിൽ ദയയുള്ള നാഥനാം യേശുവെന്നെ ദലീലയെ തകർക്കുവാൻ ബലപ്പെടുത്തും ഒറ്റ ദിനം കൊണ്ടു ഫെലിസ്ത്യരെല്ലാം നശിക്കുന്ന ഭയങ്കര കാഴ്ച കാണാൻ അതിനുടെ മധ്യത്തിൽ ശിംശോൻ വീഴാതിരിപ്പത്തി- അനുദിനം പ്രാർത്ഥിക്ക നാം
481
Sakalavumund enikkeshuvinkal Avan thanneyenikkulla balam muzhuvan Dhanathilum avanodu thulyanaayi- Toruthaneyihathil njaan kaanunnilla Ethippokaathulla nikshepam njaan Karthante kaikalil kaanunnunde Dhanathinte nashtathil lavaleshavaum Bhyathinoravakaasham kaanunnilla Shathrukkale jaikkunnathinaay Nithyavum balamavan nalkidunnu Jadathinte shakthiye-yamarcha cheyvaan Karuthanam simshonaay kaakkunnenne Shobhikkum suryanaam simshon thante Dehabalam kuranjidunnenkil Dayayulla naadhanaam yeshuvenne Daleelaye thakarkkuvaan balappeduthum Ottadinamkondu phelisthyarellaam Nashikkunn bhayankara kaazhcha kaanaam Athinude mandhyathil simshon veezhaathirippathin Anudinam praarthikka naam