Anugamichidum njaanen parane
അനുഗമിച്ചിടും ഞാനെന്‍ പരനെ

Lyrics by M.E.C
483
അനുഗമിച്ചിടും ഞാനെന്‍ പരനെ പരനെ - കുരിശില്‍ മരിച്ചുയിര്‍ത്ത നാഥനെ ഇന്നും എന്നും മാറ്റമില്ലാത്ത വല്ലഭനെ മമ കൊടുംപാപം തീര്‍ക്കുവാന്‍ താന്‍ കനിഞ്ഞെന്നോ! വിമലജന്‍ ജീവന്‍ തരുവതിനും തുനിഞ്ഞെന്നോ! ശോധന പലതും മേദിനിയിതിലുണ്ടെന്നാലും വേദനയേകും വേളകളേറെ വന്നാലും വന്ദിത പാദസേവയതെന്നഭിലാഷം നിന്ദിതനായിത്തീരുവതാണഭിമാനം ക്ഷീണിതനായി ക്ഷോണിയില്‍ ഞാന്‍ തളരുമ്പോള്‍ ആണികളേറ്റ പാണികളാലവന്‍ താങ്ങും കൂരിരുള്‍ വഴിയില്‍ കൂട്ടിന്നു കൂടെ വരും താന്‍ വൈരികള്‍ നടുവില്‍ നല്ല വിരുന്നു തരും താന്‍ നന്മയും കൃപയും പിന്തുടരുമെന്നെയെന്നും വിണ്‍മയ വീട്ടില്‍ നിത്യത മുഴുവന്‍ ഞാന്‍ വാഴും
483
Anugamichidum njaanen parane Parane- kurishil marichuyirtha Naadhane innum ennum Maattamillaatha vallabhane Mama kodum paapam theerkkuvaan Thaan kaninjenno! Vimalajen jeevan tharuvathinum Thuninjenno! Shodhana palathum Mediniyithil undennaalum Vedanayekum velakalere vannaalum Vanditha paada sevayathenn abhilaasham Nindithanaayi theeruvathaan abhimaanam Ksheenithanaayi Kshoniyil njaan thalarumbol Aanikaletta paanikalaalavan thaangum Koorirul vazhiyil koottinnu koode varum thaan Vairikal naduvil Nalla virunnu tharum thaan Nanmayum krupayum pinthudarum enne yennum Vinmaya veettil Nithyatha muzhuvan njaan vaazhum