Ente bhaaviyellaamente
എന്‍റെ ഭാവിയെല്ലാമെന്‍റെ

Lyrics by K.V.S
487
എന്‍റെ ഭാവിയെല്ലാമെന്‍റെ ദൈവമറിയുന്നുവെന്നു പൂര്‍ണ്ണസമാധാനമോടെ നാള്‍ മുഴുവന്‍ പാടിടും ഞാന്‍ മുന്നിലൊരു ചോടു വയ്പാന്‍ മാത്രമിട കാണുന്നു ഞാന്‍ ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം ലോകയിരുള്‍ നീങ്ങിടുമ്പോള്‍ സ്വര്‍ഗ്ഗമെന്മേല്‍ ശോഭിച്ചിടും എന്നെയനുഗമിക്കെന്ന നേര്‍ത്തസ്വരം കേട്ടിടും ഞാന്‍ അടുത്ത ചോടറിയാതെ- യിരിപ്പതെന്തനുഗ്രഹം തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താന്‍ തളര്‍ന്നോരെന്‍ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും പരമേശസുതന്‍ തന്നില്‍ സമാശ്വസിച്ചിരുന്നിടും കാഴ്ചയാല്‍ ഞാന്‍ നടക്കുകില്‍ എനിക്കെന്തു പ്രശംസിപ്പാന്‍ വിശ്വാസത്താല്‍ നടകൊള്‍വാന്‍ കൃപ നല്‍കുമെന്‍ രക്ഷകന്‍ തനിച്ചു ഞാന്‍ വെളിച്ചത്തില്‍ നടപ്പതിലനുഗ്രഹം ഇരുളിലെന്‍ മഹേശനോ- ടൊരുമിച്ചു ചരിപ്പതാം ദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാന്‍ വിരുതിനായ് ദൈവസീയോന്‍ നഗരിയോണഞ്ഞിടും
487
Ente bhaaviyellaamente Daivamariyunnuvennu Poornna samaadhaanaamode Naal muzhuvan paadidum njan Munniloru chodu veyppaan Maathramida kaanunnu njaan Aayathu mathiyenikku Sheshamellaam daivahitham Lokayirul neengidumbol Swarggamenmel shobhichidum Enne yanugamikkenna Nerthaswaram kettidum njaan Adutha chodariyaathe Irippathenth anugraham Thanichenne nadathaathe Valathu kai pidikkum thaan Thalarnnoren manamenne Kaninjitha kadaakshikkum Paramesha suthan thannil Samaashwasich irunnidum Kaazhchayaal njaan nadakkukil Enikkenthu prashamsippaan Vishwaasathaal nadakolvaan Krupa nalkumen rakshakan Thanichu njaan velichathil Nadappathil anugraham Irulilen maheshanod Orumichu charippathaam Dinamprathi varunnoru Vishamatha sahichu njaan Viruthinaay daivaseeyon Nagariyod ananjidum