Anaadinaadhan eshuven dhanam
അനാദിനാഥനേശുവെന്‍ ധനം

Lyrics by M.E.C
492
അനാദിനാഥനേശുവെന്‍ ധനം അന്യനാം ഭൂവിലെന്നാല്‍ ധന്യനാം ഞാന്‍ ക്രിസ്തുവില്‍ സദാ സ്വര്‍ഗ്ഗത്തിലെന്‍ധനം ഭദ്രം സുശോഭനം ഉലകത്തിന്‍റെ സ്ഥാപനം അതിനുമുമ്പുമെന്‍ ധനം ഉന്നതന്‍ ക്രിസ്തുവില്‍ ദൈവം മുന്നറിഞ്ഞതാം പാപത്തിന്നിച്ഛകള്‍ പാരിന്‍ പുകഴ്ചകള്‍ കണ്‍മയക്കും കാഴ്ചകള്‍ മണ്മയരിന്‍ വേഴ്ചകള്‍ ഒന്നിലുമെന്മനമേതുമേ മയങ്ങിടാ ഇന്നുള്ള ശോധന നല്‍കുന്ന വേദന വിഷമമുള്ളതെങ്കിലും വിലയുണ്ടതിനു പൊന്നിലും വിശ്വസിച്ചാശ്രയിച്ചാനന്ദിക്കും ഞാന്‍ സദാ കാലങ്ങള്‍ കഴിയുമ്പോള്‍ നിത്യത പുലരുമ്പോള്‍ ദൈവം ചെയ്തതൊക്കെയും നന്മയ്ക്കെന്നു തെളിയുമ്പോള്‍ യുക്തമായ് വ്യക്തമായ് കൃപയിന്‍ കരുതലറിയും നാം
492
Anaadinaadhan eshuven dhanam Anyanaam bhoovilennaal Dhanyanaam njaan kristhuvil sadaa Swarggathilen dhanam bhadram sushobhanam Ulakathinte sthdaapanam Athinumumbumen dhanam Unnathan kristhuvil daivam Munnarinjathaam Paapathinnichakal Paarin pukazhchakal Kanmayackkum kaazhchakal Manmayarin vezhchakal Onnilum enmanam ethume mayangida Innulla shodhana nalkunna vedana Vishamamullath enkilum Vilayundathinu ponnilum Vishwasich aashrayich-aanandikkum Njaan sadaa Kaalangal kazhiyumbol Nithyatha pularumbol Daivam cheythathokkeyum Nanmackkennu theliyumbol Yukthamaay viakthamaay Krupayin karuthalariyum naam