Ee paaril naam paradeshikalaam
ഈ പാരില്‍ നാം പരദേശികളാം

Lyrics by C.J
504
ഈ പാരില്‍ നാം പരദേശികളാം നമ്മുടെ പൗരത്വമോ സ്വര്‍ഗ്ഗത്തിലാം നമ്മള്‍ സൗഭാഗ്യവാന്മാര്‍ മണ്‍മയമാമീയുലകത്തില്‍ മാനവന്‍ നേടും മഹിമകളോ മാഞ്ഞിടുന്നെന്നാല്‍ മരിച്ചുയിര്‍ത്ത മന്നവനെന്നും മഹാന്‍ ദേശമെങ്ങും പോയിനി നമ്മള്‍ യേശുവിന്‍ നാമം ഉയര്‍ത്തിടുക കുരിശില്‍ മരിച്ചു ജയം വരിച്ച ക്രിസ്തു- വിന്‍ സേനകള്‍ നാം അവനിയില്‍ നാമവനായിട്ടിന്നു അപമാനമേല്‍ക്കില്‍ അഭിമാനമാം ക്രിസ്തുവിലെന്നും നമുക്കും ജയം ജയം ജയം ഹല്ലേലുയ്യാ തന്നരികില്‍ വിണ്‍പുരിയില്‍ നാം ചെന്നിടുമന്നു പ്രതിഫലം താന്‍ തന്നിടുമൊന്നും മറന്നിടാതെ ആ നല്ല നാള്‍ വരുന്നു
504
Ee paaril naam paradeshikalaam Nammude paurathwamo swarggathilaam Nammal saubhaagyavaanmaar Manmayamaam eeyulakathil Maanavan nedum mahimakalo Maanjidunnennaal marichuyirtha Mannavanennum mahaan Deshamengum poyini nammal Yeshuvin naamam uyarthiduka Kurishil marichu jayam varicha kristhu- vin senakal naam Avaniyil naam avanaayittinnu Apamaanamelkkil abhimaanamaam Kristhuvilennum namukku jayam jayam Jayam halleluyya Thannarikil vinpuriyil naam Chennidumannu prathiphalam thaan Thannidumonnum marannidaathe Aa nalla naal varunnu