505
സന്താപം തീര്‍ന്നല്ലോ സന്തോഷം വന്നല്ലോ
സന്തോഷമെന്നില്‍ വന്നല്ലോ ഹല്ലേലുയ്യാ
യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു
സന്തോഷമെന്നില്‍ തന്നല്ലോ-
പാപത്തില്‍ ഞാന്‍ പിറന്നു ശാപത്തില്‍ ഞാന്‍ വളര്‍ന്നു
പരമ രക്ഷകന്‍ തന്‍ തിരുനിണം ചൊരിഞ്ഞു
പാപിയാമെന്നെയും വീണ്ടെടുത്തു-
വഴി വിട്ടു ഞാന്‍ വലഞ്ഞു ഗതിമുട്ടി ഞാനലഞ്ഞു
വഴി സത്യം ജീവനാം യേശു എന്നിടയന്‍
വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു-
ശോധന നേരിടുമ്പോള്‍ സ്നേഹിതര്‍ മാറിടുമ്പോള്‍
ഭയമെന്തിന്നരികില്‍ ഞാനുണ്ടെന്നരുളി
തിരുക്കരത്താലവന്‍ താങ്ങി നടത്തും-
ആരം തരാത്തവിധം ആനന്ദം തന്‍സവിധം
അനുദിനമധികമനുഭവിക്കുന്നു ഞാന്‍
അപഹരിക്കാവല്ലീയനുഗ്രഹങ്ങള്‍-
പാപത്തിന്‍ ശാപത്തിനാല്‍ പാടുപെടുന്നവരേ
സൗജന്യമാണീ സൗഭാഗ്യമാകയാല്‍
സൗകര്യമാണിപ്പോള്‍ മനന്തിരിവിന്‍-
505
Santhaapam theernnallo santhosham vannallo
Santhosham ennil vannallo-halleluyya
Yeshu paapam mochichu enne muttum rakshichu
Santhosham ennil thannallo
Paapathil njaan pirannu shapaathil njaan valarnnu
Parama rakshakan than thiru ninam chorinju
Paapiyaam enneyum veendeduthu-
Vazhivittu njaan valanju gathimutti njaan alanju
Vazhi sathyam jeevanaam yeshu ennidayan
Vannu kandeduthenne maarilanachu-
Shodhana neridumbol snehithar maaridumbol
Bhayamenthinnarikil njaanundenn aruli
Thirukkarathaal avan thaangi nadathum-
Aarum tharaathavidham aanandam thansavidham
Anudinam adhikam anubhavikkunnu njaan
Apaharikkaavathallee-anugrahangal-
Paapathin shaapthinaal paadupedunnavare
Saujanyamaanee saubhaagyam aakayaal
Saukaryamaanippol mananthirivin-