508
എന്‍ ജീവനായകാ! എന്നേശുവേ!
ഇന്നുമെന്നുമൊന്നുപോലെ
കാത്തിടും വിഭോ!
നീ നല്ലവന്‍ - നീ വല്ലഭന്‍
എന്നേശുവേ എന്‍ രക്ഷകാ!
മര്‍ത്യരാം സഖാക്കളേവരും
പിരിഞ്ഞുപോം
മൃത്യുവിന്‍റെ നാളതില്‍
പിരിഞ്ഞിടാതെ നീ
നിത്യവും നടത്തിടുന്ന സ്നേ-
ഹമോര്‍ത്തു ഞാന്‍
ക്രിസ്തുനായകാ നിനക്കു പാടിടുന്നിതാ
പാരിടം കുലുങ്ങിയാകവേ മറഞ്ഞിടും
നേരവും കുലുങ്ങിടാതെ നിന്‍റെ മാറിടം
ചാരിടാനൊരുക്കിടുന്ന നല്ല നായകന്‍
മാറിടാത്ത സ്നേഹിതന്‍
നീയൊന്നുമാത്രമേ
നല്ല പാലകനെനിക്കിന്നുള്ളതാലിനി
അല്ലലില്ല തെല്ലുമേ നീയെത്ര വല്ലഭന്‍!
അല്ലിലും പകലിലും നടത്തിടാമിദം
ചൊല്ലിയ നിന്‍വാക്കെ-
നിക്കങ്ങുണ്ടിന്നാശ്രയം
508
En jeevanaayaka! enneshuve!
Innum ennum onnupole
Kaathidum vibho!
Nee nallavan- nee vallabhan
Enneshuve- en rakshaka
Marthyaraam sakhaakkal evarum
Pirinjupom
Mruthyuvinte naalathil
Pirinjidaathe nee
Nithyavum nadathidunna sneha-
morthu njaan
Kristhunaayaka ninakku paadidunnithaa
Paaridam kulungiyaakave maranjidum
Neravum kulungidaathe ninte maaridam
Charidaan orukkidunna nalla naayakan
Maaridaatha snehithan
Neeyonnu maathrame
Nalla paalakan enikkinn ullathaalini
Allalilla thellume neeyethra vallabhan!
Allilum pakalilum nadathidaamidam
Cholliya nin vaakke-
nikkangundinn-aashrayam