509
രീതി: എന്‍റെ ദൈവം മഹത്ത്വത്തില്‍
ഭക്തരില്‍ വാത്സല്യമുള്ള
ദൈവമേ നിന്‍ പ്രിയനാമീ
മര്‍ത്ത്യനില്‍ കനിഞ്ഞു
ശക്തി നല്‍കണം-ലോക
ശക്തിയെ ജയിച്ചു ജീവിച്ചിടുവാന്‍-
അന്ധകാരപ്രഭു തന്‍റെ
തന്ത്രമോരോരോ വിധത്തില്‍
ചന്തമോടയച്ചിടുന്നു സന്തതം-എന്‍റെ
ബന്ധുവേ ചിന്തിക്കണം
ഞാന്‍ നിന്‍ ഹിതം-
ആരുമെന്‍ ജീ-വിതപാത
തുച്ഛമാക്കിടാത്തവണ്ണം
കാര്യമായെന്‍ നില നിന്നില്‍
കാക്കണം-എന്നില്‍
സാരമാം സല്‍ഗുണങ്ങള്‍ വിളങ്ങണം-
ക്രിസ്തുവിന്‍ പ്ര-ത്യക്ഷത നാ-
ളെത്രയും വേഗത്തിലെന്ന-
ങ്ങോര്‍ത്തു ഞാന്‍ നിത്യവും
കാത്തിരിക്കണം-നല്ല
ശ്രദ്ധയോടെന്‍ ജീവിതം നയിക്കണം-
509
Bhaktharil vaatsalyamulla
daivame nin priyanaamee
Marthyanil kaninju
shakthi nalkanam- loka-
Shakthiye jaichu jeevichiduvaan
Andhakaaraprabhu thante
thanthramororo vidhathil
Chanthamod ayachidunnu santhatham-ente
Bendhuve chinthikkanam
njaan nin hitham-
Aarumen jeevithapaatha
thuchamaakki daathavannam
Kaaryamayen nila ninnil
kaakkanam- ennil
Saaramaam salgunangal vilanganam-
Kristhuvin prathyakshatha naa
lethrayum vegathilenna
ngorthu njaan nithyavum
kaathirikkanam- nalla
Shradhayoden jeevitham nayikkanam-