510
എന്‍യേശുവേ രക്ഷകാ
നല്ല സ്നേഹിതന്‍ നീ
മാറാത്ത മാധുര്യവാന്‍-നീയോ
ഇന്നലേമിന്നും എന്നുമനന്യനായ്
മന്നിലെന്‍ കൂടെയുണ്ട്
എന്‍ വേദനവേളയില്‍
നീ വരും തുണയായ്
പേടിക്കയില്ലിനീ ഞാന്‍-എന്നില്‍
നല്‍കിയതെല്ലാം നന്മയിന്‍ കരുതല്‍
എന്നൊരു നാളറിയും
എന്‍ജീവിതഭാരങ്ങള്‍ ആരിലുമധികം
നീയറിയുന്നുവല്ലോ -നാഥാ
നിന്നിലല്ലാതെയാരില്‍ ഞാന്‍ ചാരിടും
നീറുന്ന ശോധനയില്‍
ഈ ലോകസാഗരത്തില്‍
വന്‍തിരമാലകള്‍
ആഞ്ഞടിക്കും നേരത്തില്‍-നിന്‍റെ
ആണികളേറ്റ പാണിയാലെന്നെ നീ
അന്‍പോടു താങ്ങിടുന്നു
എന്നാധികള്‍ തീര്‍പ്പാന്‍
എന്നു നീ വരുമോ
എന്നുമെന്നാശയതാം -അന്നു
ഖിന്നതയകന്നു നിന്നോടുകൂടെ ഞാന്‍
എന്നാളും വാണിടുമേ
510
En yeshuve rakshakaa
Nalla snehithan nee
Maaraatha maadhuryavaan -neeyo
Innaleyuminnum ennumananyanaay
Mannilen koodeyunde
En vedanavelayil
Nee varum thunayaay
Pedikkayillinee njaan-ennil
Nalkiyathellaam nanmayin karuthal
Ennoru naalariyum
En jeevithabhaarangal aarilumadhikam
Neeyariyunnuvallo-naadha
Ninnilallaatheaaril njaan chaaridum
Neerunna shodhanayil
Ee loka saagarathil
Vanthiramaalakal
Aanjadikkum nerathil-ninte
Aanikaletta paaniyaalenne nee
Anpodu thaangidunnu
Ennaadhikal theerppaan
Ennu nee varumo
Ennumenn aashayathaam-annu
Khinnathayakannu ninnodukoode njaan
Ennaalum vaanidume