511
എന്‍മനം പുതുഗീതം പാടി
വാഴ്ത്തിപ്പുകഴ്ത്തിടുമേ
ഉന്നതനേശുവിനെ
നിത്യജീവനെനിക്കരുളാനവന്‍ തിരു-
ജീവനെത്തന്നല്ലോ
എനിക്കവന്‍ തന്‍ജീവനെത്തന്നല്ലോ
സന്തതം തന്നുപകാരങ്ങളെ-
ന്നന്തരംഗമോര്‍ത്തു പാടിടുമേ
അന്തമില്ലാ കൃപ പകര്‍ന്നെന്‍
ബന്ധനമഴിച്ചവന്‍ വീണ്ടെടുത്തു
സ്വന്തമാക്കി ദൈവപൈതലാക്കി
ലോകം തരാത്ത സമാധാനവും
ശോകം കലരാത്തൊരാനന്ദവും
അനുദിനവും അരുളിയെന്നെ
അനുഗ്രഹിക്കുന്നവനത്ഭുതമായ്
അനുഗമിക്കുന്നു ഞാനിന്നവനെ
പാരിടമിതില്‍ പല ശോധനകള്‍
നേരിടുകിലും ഭയമില്ലെനിക്കു
ചാരിടും ഞാനെന്‍പെഴും തന്‍
മാറിടമതിലഭയം തിരയും
മാറിടുമെന്‍ മന:ക്ലേശമെല്ലാം
നല്ല പോരാട്ടം പോരാടിടും ഞാന്‍
മുമ്പിലുള്ളോട്ടം തികച്ചിടും ഞാന്‍
വിശ്വാസത്തെ കാത്തിടുമെ-
ന്നാശ്വാസനാട്ടില്‍ ഞാനെത്തിടുമേ
ദര്‍ശിക്കുമേശുവിന്‍ പൊന്‍മുഖം ഞാന്‍
511
En manam puthugeetham paadi
Vaazhthipukazhthidume
Unnavaneshuvine
Nithyajeevan enikkarulaanavan thiru-
jeevane thannallo
Enikkavan than jeevane thannallo
Santhatham thann upakaarangalenn
Antharangamorthu paadidume
Anthamillaa krupa pakarnnen
Bendhanam azhichavan veendeduthu
Swanthamaakki daivapaithalaakki
Lokam tharaatha samaadhaanavum
Shokam kalaraathor aanandavum
Anudinavum aruliyenne
Anugrahikku nnavanatbhuthamaay
Anugamikkunnu njaaninnavane
Paaridamathil pala shodhanakal
Neridukilum bhayamillenikku
Chaaridum njaan anpezhum than
Maaridamathil abhayam thirayum
Maaridumen manakleshamellaam
Nalla poraattam poraadidum njaan
Mumbilottam thikachidum njaan
Vishwaasathe kaathidume-
ennaashwaasa naattil njaanethidume
Kandidum eshuvin ponmukham njaan