Ente yeshu enikku
എന്‍റെ യേശു എനിക്കു

Lyrics by
515
എന്‍റെ യേശു എനിക്കു നല്ലവന്‍ അവനെന്നെന്നും മതിയായവന്‍ ആപത്തില്‍ രോഗത്തില്‍ വന്‍പ്രയാസങ്ങളില്‍ മനമേ അവന്‍ മതിയായവന്‍ കാല്‍വറി മലമേല്‍ക്കയറി മുള്‍മുടി ശിരസ്സില്‍ വഹിച്ചു എന്‍റെ വേദന സര്‍വ്വവും നീക്കി എന്നില്‍ പുതുജീവന്‍ പകര്‍ന്നവനാം അവനാദ്യനും അന്ത്യനുമേ ദിവ്യസ്നേഹത്തിന്‍ ഉറവിടമേ പതിനായിരത്തിലതിശ്രേഷ്ഠനവന്‍ സ്തുത്യനാം വന്ദ്യനാം നായകന്‍ മരുഭൂയാത്ര അതികഠിനം പ്രതികൂലങ്ങളനുനിമിഷം പകല്‍ മേഘസ്തംഭം രാത്രി അഗ്നിത്തൂണായ് എന്നെ അനുദിനം വഴി നടത്തും എന്‍റെ ക്ലേശമെല്ലാം നീങ്ങിപ്പോം കണ്ണുനീരെല്ലാം തുടച്ചിടുമേ അവന്‍ വേഗത്തില്‍ വാനില്‍ വെളിപ്പെടുമ്പോള്‍ ഞാന്‍ അവനിടം പറന്നുയരും
515
Ente yeshu enikku nallavan Avan ennennum mathiyaayavan Aapathil rogathil Van prayaasangalil Maname avan mathiyaayavan Kaalvary malmelkkayari Mulmudi shirassil vahichu Ente vedana sarvvavum neekki ennil Puthujeevan pakarnnavanaam Avanaadyanum anthyanume Divyasnehathin uravidame Pathinaayirathil athishreshtanavan Sthuthyanaam vandyanaam naayakan Marbhoo yaathra athikatdinam Prathikoolangal anu nimisham Pakal meghasthambam Raathri agni thoonaay Enne anudinam vazhi nadathum Ente kleshamellaam neengippom Kannuneerellaam thudachidume Avan vegathil Vaanil velippedumbol Njaan avanidam parannuyarum