518
എന്നേശുപോയ പാതയില്‍
പോകുന്നിതാ ഞാനും
തന്‍സ്നേഹത്തിന്‍
കരങ്ങളാലെന്നെ നടത്തുന്നു
യേശുവിന്‍റെ കൂടെ ഞാന്‍
കുരിശിന്‍റെ പാതയില്‍
കുരിശിന്‍റെ പാതയില്‍ പാതയില്‍
ഞാന്‍ പോകുമേ
പതറാതെ പോകുമേ പോകുമേ
യേശുവിന്‍റെ കൂടെ ഞാന്‍
ബന്ധുമിത്രങ്ങളാദിയോരെത്ര
യെതിര്‍ത്താലും
എന്തുമെന്‍ ജീവപാതയില്‍
വന്നുഭവിച്ചാലും
ദാരിദ്ര്യ പീഡമൂലമെന്‍
ദേഹം തളര്‍ന്നാലും
പാരിച്ച ദു:ഖഭാരത്താല്‍
ഹൃദയം തകര്‍ന്നാലും
ലക്ഷോപലക്ഷം സ്നേഹിതര്‍
പാപത്തില്‍ ചാകുന്നു
രക്ഷാവഴിയവര്‍ക്കു ഞാന്‍
ചൊല്ലേണ്ടതല്ലയോ?
ലോകജനങ്ങളെത്രയോ
സമരങ്ങള്‍ നടത്തുന്നു!
ക്രൂശിന്‍റെ വീരസേനകള്‍
നാം മാത്രമുറങ്ങുകയോ?
എന്നായുസ്സ് നാള്‍ മുഴുവനും
തന്‍ പിന്‍ഗമിക്കും ഞാന്‍
നന്നായി പോര്‍പൊരുതിയെന്‍
ഓട്ടം തികച്ചിടും
518
Enneshupoya paathayil
Pokunnithaa njaanum
Than snehathin
Karangalaalenne nadathunnu
Yeshuvinte koode njaan
Kurishinte paathayil
Kurishinte paathayil paathayil
najan pokume
Patharaathe pokume pokume
Yeshuvinte koode njaan
Bendhumithrangal aadiyo rethra
Yethirthaalum
Enthumen jeevapaathayil
Vannubhavichaalum
Daaridrya peedamoolamen
Deham thalarnnaalum
Paaricha dukhabhaarathaal
Hrudayam thakarnnaalum
Lakshopalaksham snehithar
Paapathil chaakunnu
Rakshaa vazhiyavarkku njaan
Chollendathallayo?
Lokajanangalethrayo
Samarangal nadathunnu
Krooshinte veerasenakal
Naam maathram urangukayo?
Ennaayuss naalmuzhuvanum
Than pingamikkum njaan
Nannaayi porporuthiyen
Ottam thikachidum