524
മനമേ ലേശവും കലങ്ങേണ്ട
മനുവേല്‍ സകലവുമറിയുന്നു
മന്നില്‍ വന്നു പ്രാണനെ തന്നോന്‍
കരുതിക്കൊള്ളും നിന്‍വഴികള്‍
കടലല കണ്ടു ഭ്രമിക്കേണ്ട
കാറ്റാലുള്ളം പതറേണ്ട
കടലിന്‍മീതെ നടന്നവന്‍ നിന്നെ
കരുതിക്കൊള്ളും കണ്മണിപോല്‍-
മരുവില്‍ പൊള്ളും ചുടുവെയിലില്‍
വരളും നാവിനു നീരേകാന്‍
മാറയെ മധുരമായ് മാറ്റിയ നാഥന്‍
മതി നിന്‍ സഖിയായീ മരുവില്‍-
അരിനിര മുന്നില്‍ നിരന്നാലും
അഭയം തന്നവനിനിമേലും
അല്ലും പകലും തുമ്പമകറ്റി
അമ്പോടു പോറ്റിടുമത്ഭുതമായ്-
യോര്‍ദ്ദാന്‍ തുല്യം ശോധനയും
തീര്‍ന്നങ്ങക്കരെയെത്തുമ്പോള്‍
പ്രതിഫലം കണ്ടുള്‍ നിര്‍വൃതികൊള്ളും
പ്രിയനെ കണ്ടുള്‍പുളകം കൊള്ളും-
524
Maname leshavum kalangenda
Manuvel sakalavum ariyunnu
Mannil vannu praanane thannon
Karuthikkollum nin vazhikal
Kadalala kandu bhramikkenda
Kaattaalullam patharenda
Kadalinmeethe nadannavan ninne
Karuthikkollum kanmanipol
Maruvil pollum chuduvailil
Varalum naavinu neerekaan
Maaraye madhuramaay maattiya naadhan
Mathi nin sakhiyaayee maruvil-
Ariniramunnil nirannaalum
Abhayam thannavan inimelum
Allum pakalum thumbamakatti
Anpodu pottidum atbhuthamaay-
Yorddaan thulyam shodhanayum
Theernnangakkare yethumbol
Prathiphalam kandul nirvruthikollum
Priyane kandulpulakam kollum-