530
സങ്കീ. 23
എത്ര നല്ലോരിടയനെന്‍ യേശു നസറേശന്‍!
നിത്യവുമെന്‍ മുട്ടുകളെ
തീര്‍ത്തിടുന്നോരീശന്‍!
പച്ചമേച്ചില്‍ സ്ഥലങ്ങളില്‍
ഞാന്‍ നടന്നു മേയും
ശാന്തമായ വെള്ളം കുടിച്ചാ
നന്ദിച്ചു തുള്ളും
ആകുലമശേഷം നീക്കി
പ്രാണനെയെന്നാഥന്‍
ആദരവായ് തണുപ്പിക്കു-
ന്നേശു നസറേശന്‍
നീതിപാതയറിഞ്ഞു
ഞാന്‍ സഞ്ചരിക്കുന്നിപ്പോള്‍
ഭീതിയില്ല, കൂരിരുളിന്‍
താഴ്വരയില്‍ പോലും
തന്‍വടിയും കോലുമെന്നെ
ആശ്വസിപ്പിക്കുന്നു
ശത്രുവിന്‍ മുമ്പെനിക്കവന്‍
മേശയൊരുക്കുന്നു
എന്നുടെ തലയിലെണ്ണ
തിങ്ങിയൊഴുകുന്നു
ഞാന്‍ കുടിക്കും പാത്രമോ
നിറഞ്ഞു കവിയുന്നു
നന്മയും കൃപയുമെന്നെ
തേടി വരുമെന്നും
ദൈവഭവനത്തില്‍ വാഴും
ദീര്‍ഘകാലമീ ഞാന്‍
530
PSALMS 23
Ethra nalloridayanen yeshu nasareshan!
Nithyavumen muttukale
Theerthidunnor eeshan!
Pachamechil sthalangalil
Njaan nadannu meyum
Shaanthamaaya vellam kudichaan-
andichu thullum
Aakulam ashesham neekki
Praananeyen naadhan
Aadaravaay thanuppikkunn
Eshu nasareshan
Neethipaatha arinju
Njaan sancharikkunnippol
Bheethiyilla, koorirulin
Thaazhvarayil polum
Than vadiyum kolumenne
Aashwasippikkunnu
Shathruvin mumbenikkavan
Meshayorukkunnu
Ennude thalayilenna
Thingiyozhukunnu
Njaan kudikkum paathramo
Niranju kaviyunnu
Nanmayum krupayumenne
Thedi varumennum
Daivabhavanathil vaazhum
Deerkhakaalamee njaan