Enikkini jeevan kristhuvethre
എനിക്കിനി ജീവന്‍ ക്രിസ്തുവത്രേ

Lyrics by M.E.C
538
എനിക്കിനി ജീവന്‍ ക്രിസ്തുവത്രേ മരിക്കിലുമെനിക്കതു ലാഭമത്രേ മനമേ യേശു മതി ദിനവും തന്‍ചരണം ഗതി പലവിധ ശോധന നേരിടുകില്‍-ഇനി മലപോല്‍ തിരനിരയുയര്‍ന്നിടുകില്‍ കലങ്ങുകയില്ല ഞാനവനരികില്‍ അലകളിന്‍ മീതെ വന്നിടുകില്‍ ഇരിക്കുകില്‍ തന്‍ വയലില്‍ പരിശ്രമിക്കും-ഞാന്‍ മരിക്കുകില്‍ തന്നരികില്‍ വിശ്രമിക്കും ഒരിക്കലുമൊന്നിനും ഭാരമില്ലാ തിരിക്കുമെന്‍ ഭാഗ്യത്തിനിണയില്ല പരത്തിലാണെന്നുടെ പൗരത്വം-ഇനി വരുമവിടന്നെന്‍ പ്രാണപ്രിയന്‍ മണ്‍മയമാമെന്നുടലന്നു വിണ്‍മയമാം എന്‍ വിന തീരും
538
Enikkini jeevan kristhuvethre Marikkilum enikkathu laabhamathre Maname yeshu mathi Dinavum than charanam gathi Palavidha shodhana neridukil -ini Malapol thiranira uyarnnidukil Kalangukayilla njanavanarikil Alakalin meethe vannidukil Irikkukil than vayalil Parishramikkum-njaan Marikkukil thannarikil vishramikkum Orikkalumonninum bhaaramilla- athirikkumen bhaagyathininayilla Parathilaanennude paurathwam -ini Varumavidannen praanapriyan Manmayamaamenn udalannu Vinmayamaam en vina theerum