Lokamaam gambeeravaaridhiyil
ലോകമാം ഗംഭീരവാരിധിയില്‍

Lyrics by A. M.
545
ലോകമാം ഗംഭീരവാരിധിയില്‍ വിശ്വാസക്കപ്പലിലോടിയിട്ട് നിത്യവീടൊന്നുണ്ടവിടെയെത്തി കര്‍ത്തനോടുകൂടെ വിശ്രമിക്കും യാത്ര ചെയ്യും ഞാന്‍ ക്രൂശെ നോക്കി യൂദ്ധം ചെയ്യും ഞാനേശുവിന്നായ് ജീവന്‍ വച്ചിടും രക്ഷകനായ് അന്ത്യശ്വാസം വരെയും കാലം കഴിയുന്നു നാള്‍കള്‍ പോയി കര്‍ത്താവിന്‍ വരവു സമീപമായ് മഹത്ത്വനാമത്തെകീര്‍ത്തിപ്പാനായ് ശക്തീകരിക്ക നിന്‍ ആത്മാവിനാല്‍ ഞെരുക്കത്തിന്‍ അപ്പം ഞാന്‍ തിന്നെന്നാലും കഷ്ടത്തിന്‍ കണ്ണുനീര്‍ കുടിച്ചെന്നാലും ദേഹിദു:ഖത്താല്‍ ക്ഷയിച്ചെന്നാലും എല്ലാം പ്രതികൂലമായെന്നാലും ലോകം ത്യജിച്ചതാം സിദ്ധന്‍മാരും നിര്‍മ്മല ജ്യോതിസ്സാം ദൂതന്‍മാരും രക്തസാക്ഷികളാം സ്നേഹിതരും സ്വാഗതം ചെയ്യും മഹല്‍സദസ്സില്‍ വീണ്ടെടുപ്പിന്‍ ഗാനം പാടി വാഴ്ത്തി രക്ഷകനേശുവെ കുമ്പിടും ഞാന്‍ കഷ്ടത തുഷ്ടിയായ് ആസ്വദിക്കും സാധുക്കള്‍ മക്കള്‍ക്കീ ഭാഗ്യം ലഭ്യം-
545
Lokamaam gambeera vaaridhiyil Vishwaasa kappalilodiyitte Nithya veedonnund avideyethi Karthanodukoode vishramikkum Yaathra cheyyum njaankrooshe nokki Seva cheyyum njaaneshuvinnaay Jeevan vechidum rakshakanaay Anthya shwaasam vareyum Kaalam kazhiyunnu naalkal poyi Karthaavin varavu sameepamaay Mathwanaamathe keerthippanaay Shaktheekarikka nin aathmaavinaal- Njerukkathin appam njaan thinnennaalum Kashtathin kannuneer kudichennaalum Dehi dukhathaal kshayichennaalum Ellaam prathikoola maayennaalum- Lokam thyajichathaam sidhanmaarum Nirmmala jyothissaam doothenmaarum Raktha saakshikalaam snehitharum Swaagatham cheyyum mahalsadassil- Veendeduppin gaanam paadi vaazhthi Rakshakaneshuve kumbidum njaan Kashtatha thushtiyaay aaswadikkum Sadhukkal makkalkkee bhaagyam labhyam-