549
എത്ര ശുഭം എത്ര മോഹനം സോദര-
രൊത്തുവസിപ്പതോര്‍ത്താല്‍ ഹാ! ഹാ!
സീയോന് ഗിരിയതില്‍
പെയ്യുന്ന മഞ്ഞുപോല്‍
എത്ര മനോഹരമേ ഹാ! ഹാ!-
ഏകപിതാവിന്റെ മക്കള്‍
നാം യേശുവില്‍
ഏകാവകാശികള്‍ നാം ഹാ! ഹാ!
ഏകാത്മസ്നാനത്താല്‍
ഏകശരീരത്തി-
ന്നംഗങ്ങളായവര് നാം ഹാ! ഹാ!
ക്രിസ്തുവിന് നിസ്തുല
സ്നേഹച്ചരടതില്
കോര്‍ത്തുള്ള മുത്തുകള്‍ നാം ഹാ! ഹാ!
മൃത്യുവോ ജീവനോ ഒന്നുമേ നമ്മെ
വേര്‍പ്പെടുത്താവതല്ല ഹാ! ഹാ!
നാമിവിടിങ്ങനിരിപ്പതു നന്നാ-
ണെങ്കിലും സോദരരേ ഹാ! ഹാ!
താണിറങ്ങി ദൈവസേവ
ചെയ്വാനായ്
പോകാം പിരിഞ്ഞിനി നാം ഹാ! ഹാ!
വിട്ടുപിരിയേണ്ട മന്നില്‍
നാം കൂടുമ്പോള്‍
ഇത്രസന്തോഷമെങ്കില് ഹാ! ഹാ!
വിട്ടുപിരിയാത്ത വീട്ടില്‍
നാം എത്തുമ്പോള്‍
എത്രയത്യാനന്ദമേ! ഹാ! ഹാ!-
549
Ethra shubham ethra mohanam sodara-
rothuvasippathorthaal ha! ha!
Seeyon giriyathil
Peyyunna manjupol
Ethra manoharame ha! ha!
Eka pithaavinte makkal
Naam yeshuvil
Ekavakaashikal naam ha! ha!
Ekaathma snaanathaal
Ekashareerathinn-
Angalaayavar naam ha! ha!
Kristhuvin nisthula
Snehacharadathil
Korthulla muthukal naam ha! ha!
Mruthyuvo jeevano onnume namme
Verpeduthaavathalla ha! ha!
Naamividinganirippathu nanna-
an enkilum sodarare ha! ha!
Thaanirangi daivaseva
Cheyvanaay
Pokaam pirinjini naam ha! ha!
Vittupiriyenda mannil
Naam koodumbol
Ithra santhoshamenkil ha! ha!
Vittupiriyaatha veettil
Naam ethumbol
Ethra yathyaanandame ha! ha!