557
എത്ര നല്ലവനേശുപരന്‍!
മിത്രമാണെനിക്കെന്നുമവന്‍!
തന്‍തിരുചിറകിന്‍ മറവില്‍ ഞാനെന്നും
നിര്‍ഭയമായ് വസിക്കും
ഏതൊരു ഖേദവും വരികിലും എന്‍റെ
യേശുവില്‍ ചാരിടും ഞാന്‍
എന്നെ കരങ്ങളില്‍ വഹിച്ചിടും താന്‍
എന്‍റെ കണ്ണുനീര്‍ തുടച്ചിടും താന്‍
കാരിരുള്‍ മൂടുമെന്‍ ജീവിതവഴിയില്‍
അനുഗ്രഹമായ് നടത്തും
എന്നെ വിളിച്ചവന്‍ വിശ്വസ്തനാം
എന്നും മാറാത്ത വല്ലഭനാം
ഇന്നെനിക്കാകയാലാകുലമില്ല
മന്നവനെന്‍ തുണയാം
ലോകസുഖങ്ങളെ ത്യജിച്ചിടും ഞാന്‍
സ്നേഹനാഥനെ അനുഗമിക്കും
നിന്ദകള്‍ സഹിച്ചും ജീവനെ പകച്ചും
പൊരുതുമെന്നായുസ്സെല്ലാം
557
Ethra nallavaneshu paran!
Mithramaaneni kkennumavan
Than thiruchirakin maravil njaanennum
Nirbhayamaay vasikkum
Ethoru khedavum varikilum ente
Yeshuvil chaaridum njaan
Enne karangalil vahichidum thaan
Ente kannuneer thuchidum thaan
Kaarirul moodumen jeevithavazhiyil
Anugrahamaay nadathum
Enne vilichavan vishwasthanaam
Ennum maaraatha vallabhanaam
Innenikkaakayal aakulamilla
Mannavanen thunayaam-
Loka sukhangale thyajichidum njaan
Sneha naadhane anugamikkum
Nindakal sahichum jeevane pakachum
Poruthumenn aayussellaam