Iniyenganeyee bhoovaasam
ഇനിയെങ്ങനെയീ ഭൂവാസം

Lyrics by T.K.S
563
ഇനിയെങ്ങനെയീ ഭൂവാസം തുടര്‍ന്നിടുമതെന്തു പ്രയാസം? ഈ ലോകമാം കടല്‍ കാറ്റടിച്ച് കല്ലോലമാലികളാലിളകി വല്ലാതെയാവുകയാണതിനാല്‍ സ്വര്‍ല്ലോകനായക ! നീ തുണയ്ക്ക ദുഷ്കാലമാകയാല്‍ നാളുകളെ തക്കത്തിലായുപയോഗിക്കുവാന്‍ സുഗ്രാഹ്യമാക്കണം നിന്‍ വചനം സ്വര്‍ഗ്ഗീയനായക ! നീ തുണയ്ക്ക ദൈവജനങ്ങളിലും ചിലരില്‍ നിര്‍വ്യാജ സ്നേഹമകന്നു ഹൃദി ദ്രവ്യാഗ്രഹം, പകയെന്നാദി ദുര്‍വ്യാധി പൂണ്ടവര്‍ പിന്മാറി എന്നേശു നായക ! നീ വരണം ഏകാധികാരിയായ് ഭൂഭരണം എന്നേക്കുമായ് ഭരമേറ്റിടണം എല്ലാ വിലാപവും മാറ്റിടണം
563
Iniyenganeyee bhoovaasam Thudarnnidum ithenthu prayaasam Ee lokamaam kadal kaattadiche Kallolamaalikalaal ilaki Vallaathe yaavukayaanathinaal swarlokanaayaka ! nee thunacka Dushkalaamaakayaal naalukale thakkathilaay upayogikkuvaan Sugraahyam aakkanam nin vachanam Swarggeeya naayaka ! nee thunacka Daiva janangalilum chilaril Nirvyaaja snehamakannu hrudi Dravyaagraham, pakayennaadi Durvyaadi poondavar pinmaari Enneshu naayaka ! nee varanam Ekaadhikaariyaay bhoobharanam Ennekkumaay bhara mettidanam Ellaa vilaapavum maattidanam