Anpin daivamenne
അന്‍പിന്‍ ദൈവമെന്നെ

Lyrics by A.V
565
അന്‍പിന്‍ ദൈവമെന്നെ നടത്തുന്ന വഴികള്‍ അത്ഭുതമേ അവന്‍ കൃപകളെന്നില്‍ ചൊരിയുന്നതോ-അനല്‍പ്പമേ അഖില ചരാചര രചയിതാവാം അഖിലജഗത്തിനുമുടയവന്‍ താന്‍ അവനെന്‍റെ താതനായ് തീര്‍ന്നതിനാല്‍ അവനില്‍ ഞാനെത്രയോ സമ്പന്നനാം അറിയുന്നവനെന്‍റെ ആവശ്യങ്ങള്‍ അടിയനറിയുന്നതിലുപരി ആവശ്യനേരത്ത് അവന്‍ തുണയായ് അതിശയമായെന്നെ പുലര്‍ത്തിടുന്നു അണഞ്ഞിടും ഒടുവില്‍ ഞാനവന്നരികില്‍ അകതാരിലാകെ എന്നാശയത് അവിടെയാണെന്നുടെ സ്വന്തഗൃഹം അനവരതം അതില്‍ അധിവസിക്കും
565
Anpin daivamenne Nadathunna vazhikal athbhuthame Avan krupakalennil Choriyunnatho analpame Akhila charaachara rachayithaavaam Akhila jagathinumudayavan thaan Avanente thaathanaay Theernnathinaal Avanil njaanethrayo sambannanaam Ariyunnavanente aavashyangal Adiyanariyunn athilupari Aavashya nerathe avan thunayaay Athishayamenne pularthidunnu Ananjidum oduvil Njaanavannarikil Akathaarilaake ennaashayathe Avideyaanennude swantha gruham Anavaratham athil adhivasikkum