568
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു
നിത്യമായ് സ്നേഹിച്ചെന്നെ നിന്‍റെ പുത്രനെ തന്നു രക്ഷിച്ചു നീ
നിന്‍മഹാ കൃപയ്ക്കായ്
നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും
അന്നവസ്ത്രാദി നന്മകളെ എണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞു
തിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെ കണ്മണി പോലെ കാത്തിടുന്നു-
നാശമില്ലാത്തവകാശവും യേശുവിന്‍ ഭാഗ്യസന്നിധിയില്‍
നീതിയിന്‍ വാടാമുടികളും തന്‍മക്കള്‍ക്കു സ്വര്‍ഗ്ഗേ ലഭിക്കും-
568
Onnumillaaymayil ninnenne ninnude cchaayayil srushtichu
Nithyamaay snehichenne ninte puthrane thannu rakshichu nee
Nin mahaa krupackkaay
Ninne njaan sthuthichidumennum
Annavastraadi nanmakale ennamillaathenmel chorinju
Thinmakal sarvvathil ninnenne kanmanipole kaathidunnu
Naashamillaath avakaashavum yeshuvin bhaagyasannidhiyil
Neethiyin vaadaamudikalum thanmakkalkku swargge labhikkum-