57
147-ാം സങ്കീര്‍ത്തനം
സന്തതം സ്തുതിചെയ്യുവിന്‍ പരനെ-
ഹൃദി ചിന്തതെല്ലും കലങ്ങാതെ
സന്തതം സ്തുതിചെയ്യുവിന്‍ പരനെ-
സന്തതം സ്തുതിചെയ്യുന്ന-
തെന്തു നല്ലതവന്‍ ബഹു-
ചന്തമെഴും നാഥനല്ലോ
ബന്ധുരാഭന്‍ താന്‍
ബന്ധുവായോരിവന്‍ സാലേ
മന്തരംവിനാ പണിയു-
ന്നന്ധരായ് ചിതറിയോരെ
ഹന്ത! ശേഖരിച്ചിടുന്നു
അന്തരേ നുറുക്കമുള്ള
സ്വന്തജനങ്ങളെയവ-
നന്തികേ ചേര്‍ത്തണച്ചനു-
ബന്ധനം ചെയ്യും
അന്ധകാരേ വിളങ്ങുമന-
നന്തതാരഗണങ്ങളിന്‍
വന്‍തുകയെ ഗ്രഹിച്ചു
പേരന്തരമെന്യേയിടുന്നു-
ശക്തിമാനവനധികം
ബുദ്ധിമാനതിനാലവന്‍
സത്വഗുണപ്രധാനനായ്
സാധുജനത്തെ
എത്രയുമുയര്‍ത്തി ദുഷ്ട-
മര്‍ത്ത്യരെ നിലംവരെയും
താഴ്ത്തിടുന്നതിനാല്‍ വാദ്യ-
യുക്തമാം സ്തുതികൊടുപ്പിന്‍
അംബുദനികരങ്ങളാ-
ലംബരമാകവേ മൂടീ-
ട്ടന്‍പൊടു ഭൂമിക്കായ് മഴ
ചെമ്മേയൊരുക്കി
വന്‍മലയില്‍ പുല്ലണികള്‍
സംഭൃതമാക്കിജ്ജനാവ-
ലംബനമായ് മൃഗപക്ഷി
സഞ്ചയത്തെ പുലര്‍ത്തുന്നു-
ഇല്ല തെല്ലുമേ പ്രസാദം
നല്ല കുതിരയിന്‍ ബലം
മല്ലരിന്‍ ചരണങ്ങളെ-
ന്നുള്ളവ തന്നില്‍
നല്ലപോല്‍ ഭയന്നു തന്‍റെ
ഉള്ളിലിവന്നായ് പ്രതീക്ഷി-
ല്ലലെന്യേ വസിപ്പവന്‍
തന്നിലത്രേയവന്‍ പ്രിയം-
ഉന്നതശാലേമേ സീയോന്‍
വന്‍നഗരമേ ജഗതാം
മന്നവനെ സ്തുതിച്ചഭി-
വന്ദനം ചെയ്വിന്‍
നിന്നുടെ തഴുതുകളെ
നന്നേയുറപ്പിച്ചിതവന്‍
നിന്നകത്തുള്ള സുതരെയു-
ന്നതനനുഗ്രഹിച്ചാന്‍-
നിന്നതിരില്‍ സമാധാന-
മൂന്നിയുറപ്പിച്ചു കോത-
മ്പിന്നരുളാല്‍ തവ
തൃപ്തിതന്നരുളിനാന്‍
തന്നുടെ വചനം ദ്രുതം
മന്നിലേക്കയച്ചു ഭസ്മ-
സന്നിഭമായ് ഹിമംതൂകി
പഞ്ഞിപോലതു ചിതറി-
എത്രയും ഘനീഭവിച്ചു
രത്തഹിമക്കഷണങ്ങ-
ളിദ്ധരയിലെറിയുമ്പോള്‍
മര്‍ത്ത്യനൊരുവന്‍
ഉത്തമന്‍ തന്‍ കുളിരിന്‍
മുന്‍പൊത്തു നില്‍ക്കുമോ സ്വവാചാ
അത്രയുമവന്‍ ദ്രവിപ്പിച്ചുല്‍-
സ്രുതജലങ്ങളാക്കും-
തന്നുടെ വചനം യാക്കോബി
ന്നുമവന്‍ വിധി യിസ്രേലിന്നു-
മരുളുന്ന പരമോന്നതനേവം
അന്യജാതിയോടു ചൊല്ലീട്ടി-
ല്ലയവന്‍ ന്യായമവ-
രൊന്നുമറിയുന്നില്ല
വന്നല്ലലുയ്യാ പാടിടുവിന്‍
57
Psalm 147
Santhatham sthuthi cheyyuvin parane-
hrudi Chintha thellum kalangaathe
santhatham - Sthuthi cheyyuvin parane
Santhatham sthuthi cheyyunna
thenthu nallathavan bahu-
Chandamezhum naadhanello
benduraabhan thaan
Benduvaayorivan saalem-
antharamvinaa paniyu-
Nnadharaay chithariyore
hantha! shekharichidunnu
Anthare nurukkamulla
swanthajanangale yava-
nanthike cherthanachanu-
bandanam cheyyum
Andhakaare vilanguma-
nantha thaara ganangalin
Vanthukaye grahichu
perantharameny yidunnu
Shakthimaanavanadhikam
budhimaanathinaalavan
Sathwa guna pradhaanamaay
saadu janathe
Ethrayumuyarthi dushta-
marthyare nilam vareyum
Thaazthidunnathinaal vaadya
yukthamaam sthuthi koduppin
Ambudanikarangalaambara-
maakave moodiet-
tanpodu bhoomikkaay mazha
chemmeyorukki
Vanmalayil pullanikal
sambrutha maakkijjaanava
lambanamaay mruga pakshi
sanchayathe pularthunnu
Illa thellume prasaadam
nalla kuthirayin balam
mallarin charangalennullava thannil
Nallapol bhayannu thante
ullilivannaay pratheekshichallalenye
vasippavan thannilethre avan priyam
Unnatha shaaleme seeyon
van nagarame jagathaam
Mannavane sthuthichabhi-
vandanam cheyvin
Ninnude thazhuthukale
nanneyurappichithavan
Ninnakathulla suthare y
unnathananugrahichaan
Ninnathiril samaadhaana
moonniyurappichu kothambinnarulaal
thava thrupthi thannarulinaan
Thannude vachanam drutham
mannilekkayachu bhasma-
Sannibhamaay himam thooki
panji polathu chithari
Ethrayum khaneebhavichu ratha
hima kkashanangal
lidharayileriyumbol marthyanoruvan
Uthaman than kulirin
munpothu nilkkumo swavaachaa
Athrayumavan dravippichul
srutha jalangalaakkum
Thannude vachanam yaakkobinnu
mavan vidhi yisrelinnumarulunna
paramonnatha nevam
Anyajaathiyodu cholliettillayavan
nyaayamavaronnumariyunnilla
vanallaluyya paadiduvin.