571
എന്നെന്നും പാടിടും ഞാന്‍
എന്‍ ജീവകാലം എന്നും സ്തുതിഗീതം
പാടിടും വല്ലഭ ഞാന്‍
മാനവരാശിയിന്‍ മാലിന്യം നീക്കുവാന്‍
മരക്കുരിശില്‍ മരിച്ച മശീഹാ
മന്ദത നീക്കിയെന്നുമെന്‍ ജീവിതം
ക്രിസ്തുവില്‍ ധന്യനായ് ഞാന്‍
ഊഴിയിന്‍ മക്കള്‍ക്കു ഉന്നത ജീവന്‍
നല്‍കാനാരും ഇല്ലാതിരുന്നപ്പോള്‍
ഉന്നതദൈവം ഊഴിയില്‍ വന്നു
തന്‍ജീവന്‍ തന്നെന്നെ സ്വന്തമാക്കി
വന്നിടൂ മാനവസ്നേഹിതരേ! നിങ്ങള്‍
രക്ഷകനേശുവിന്‍ സന്നിധിയില്‍
പാപാന്ധകാരം നീക്കുവാനെന്നും
വേറില്ലൊരു നാമം നല്‍കിയത്
എന്‍ പ്രാണനായകാ! നിന്‍പാദസേവ
ഒന്നുമാത്രമേയെന്‍ ജീവിതത്തില്‍
വേണ്ടായെന്‍ നാഥാ ഈ ഭൂവിലുന്നതി നിന്‍ സാക്ഷ്യമല്ലാതില്ലെനിക്ക്
571
Ennennum paadidum njaan
En jeevakaalam ennum sthuthigeetham
Paadidum vallabha njaan
Maanavaraashiyin maalinyam neekkuvaan
Marakkurishil maricha masheeha
Mandatha neekki-yennum en jeevitham
Kristhuvil dhanyanaay njaan
Oozhiyin makkalkku unnatha jeevan
Nalkaanarum illaathirunnappol
Unnatha daivam oozhiyil vannu
Than jeevan thann-enne swanthamaakki-
Vannidu maanava snehithare! ningal
Rakshakan-eshuvin sannidhiyil
Paapa andhakaaram neekkuvaan-ennum
Verilloru naamam nalkiyathe
En praana naayaka! nin paada seva
Onnu maathrame-en jeevithathil
Venda-yen naadha ee bhoovil-unnathi
Nin saakshya-mallaathi-llenikke