572
ബലഹീനനാകുമെന്നെ താങ്ങും നല്ല നാഥനേ!
പലകോടി സ്തോത്രം പാടി നിന്നെ വാഴ്ത്തിടുന്നു ഞാന്‍
സ്തോത്രം സ്തോത്രമെന്നും സ്തോത്രമേ-
എന്നെത്തേടി നീ മന്നില്‍ വന്നെന്നോ!
എന്നെ സ്നേഹിച്ചാകയാല്‍ തന്‍ ജീവന്‍ തന്നെന്നോ!
അറിവുകേടുകള്‍ അധികമുണ്ടെന്നില്‍
അറിഞ്ഞു നീ നിന്‍ അരികിലെന്നെ ചേര്‍ത്തണയ്ക്കണേ
തോല്‍വിയേയുള്ളു എന്നിലോര്‍ക്കുകില്‍
കാല്‍വറിയിലെ വിജയി നീയെന്‍ കൈ പിടിക്കണേ
സേനയാലല്ല സ്നേഹത്താലല്ലോ
ജയകിരീടമണിഞ്ഞു വാഴും രാജന്‍ നീയല്ലോ-
ഒരിക്കല്‍ നിന്നെ ഞാന്‍ നേരില്‍ കണ്ടിടും
ശരിക്കു തീരുമന്നു മാത്രമെന്‍ വിഷാദങ്ങള്‍-
572
Bala heenanaakum enne thaangum nalla naadhane!
Pala kodi sthothram paadi ninne vaazhthidunnu njaan
Sthothram sthothramennum sthothrame
1.Enne thedi nee mannil vannenno!
Enne snehichaakayaal than jeevan thannenno!
2.Arivukedukal adhikamundennil
Arinju nee nin arikilenne cherthanackkane
3.Tholviyeyullu ennilorkkukil
Kaalvaryile vijayi neeyen kai pidikkane
4.Senayaalalla snehathaalallo
Jaya kireeda maninju vaazhum raajan neeyallo
5.Orikkal ninne njaan neril kandidum
Sharikku theerum annu maathramen vishaadangal